---
title: "  ചെസ്സിൽ ചമ്പ്യാന്മാരായി ദേവ്ദനും ആരാധ്യയും  "
english_title: "Devdan and Aradhya became champions in chess"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340187/devdan-and-aradhya-became-champions-in-chess"
published_at: "2026-02-04T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6983809803f15_annoor.jpg"
keywords: []
---

#   ചെസ്സിൽ ചമ്പ്യാന്മാരായി ദേവ്ദനും ആരാധ്യയും  

> **Lead Summary:** അന്നൂർ: കണ്ണൂർ ജില്ല അണ്ടർ-9 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ദേവ്ദനും ആരാധ്യയും ചാമ്പ്യന്മാരായി.ജനുവരി 31ന് നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവരും ഫെബ്രുവരി 14, 15 തീയതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാനതല സെലക്ഷൻ ടൂർണമെന്റിലേക്കുള്ള യോഗ്യതയും നേടി.

## Article Content

അന്നൂർ: കണ്ണൂർ ജില്ല അണ്ടർ-9 ഓപ്പൺ ആൻഡ് ഗേൾസ് സെലക്ഷൻ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ദേവ്ദനും ആരാധ്യയും ചാമ്പ്യന്മാരായി.ജനുവരി 31ന് നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇരുവരും ഫെബ്രുവരി 14, 15 തീയതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാനതല സെലക്ഷൻ ടൂർണമെന്റിലേക്കുള്ള യോഗ്യതയും നേടി.

പയ്യന്നൂർ അന്നൂരിലെ ദേവാമൃതത്തിൽ വിനോദ് കുമാർ–ധന്യ ദമ്പതികളുടെ മകനായ ദേവ്ദൻ ചിന്മയ പയ്യന്നൂർ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ ധൻവിനും ചെസ്സ് താരമാണ്. കുന്നിരിക്കയിലെ ശ്രീപദത്തിൽ രജനീഷ്–വീണ ദമ്പതികളുടെ മകളായ ആരാധ്യ ചാമ്പാട് എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ ആദേഷും ചെസ്സ് രംഗത്ത് ശ്രദ്ധേയനാണ്. ഇത്ര ചെറുപ്പത്തിൽ തന്നെ ജില്ലാതല ചാമ്പ്യന്മാരായ ഈ കുട്ടികൾ നാട്ടുകാരുടെ അഭിമാനമായി മാറുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340187/devdan-and-aradhya-became-champions-in-chess)