---
title: "മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു "
english_title: "Missionfoodfoderwater"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340304/missionfoodfoderwater"
published_at: "2026-02-05T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984584d5135a_1000177519.jpg"
keywords: []
---

# മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു 

> **Lead Summary:** **കീഴ്പ്പള്ളി : **വന്യമൃഗങ്ങൾക്കായി കാടിനുള്ളിൽ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുന്ന 'മിഷൻ ഫുഡ് ഫോഡർ വാട്ടർ' പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ റേഞ്ച് കീഴ്പ്പള്ളി സെക്ഷൻ പരിധിയിൽ കുളം നവീകരിച്ചു. പരിപ്പൂത്തോടു ഭാഗത്തെ കുളംആണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനം നടത്തിയത്.വേനൽക്കാലത്ത് വന്യമൃഗങ്ങൾ വെള്ളം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനും വനത്തിനുള്ളിൽ തന്നെ ജലലഭ്യത ഉറപ്പാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കുളത്തിലെ ചെളിയും പായലും നീക്കം ചെയ്ത് സ്വാഭാവിക ഉറവകൾ നിലനിർത്തിക്കൊണ്ടാണ് നവീകരണം പൂർത്തിയാക്കിയത്.

## Article Content

**കീഴ്പ്പള്ളി : **വന്യമൃഗങ്ങൾക്കായി കാടിനുള്ളിൽ ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കുന്ന 'മിഷൻ ഫുഡ് ഫോഡർ വാട്ടർ' പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ റേഞ്ച് കീഴ്പ്പള്ളി സെക്ഷൻ പരിധിയിൽ കുളം നവീകരിച്ചു. പരിപ്പൂത്തോടു ഭാഗത്തെ കുളംആണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനം നടത്തിയത്.വേനൽക്കാലത്ത് വന്യമൃഗങ്ങൾ വെള്ളം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത് തടയാനും വനത്തിനുള്ളിൽ തന്നെ ജലലഭ്യത ഉറപ്പാക്കാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കുളത്തിലെ ചെളിയും പായലും നീക്കം ചെയ്ത് സ്വാഭാവിക ഉറവകൾ നിലനിർത്തിക്കൊണ്ടാണ് നവീകരണം പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340304/missionfoodfoderwater)