---
title: "പരീക്ഷാ ദിവസങ്ങളിലെ ബസ് സമരം; സര്‍ക്കാര്‍ നിസ്സംഗത വെടിയണംഃ എംഎസ്എഫ്"
english_title: "Bus strike on exam days"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34032/bus-strike-on-exam-days"
published_at: "2022-03-26T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ec45d22186_private-bus-.1.1353312.jpg"
keywords: []
---

# പരീക്ഷാ ദിവസങ്ങളിലെ ബസ് സമരം; സര്‍ക്കാര്‍ നിസ്സംഗത വെടിയണംഃ എംഎസ്എഫ്

> **Lead Summary:** കണ്ണൂർ : സംസ്ഥാനത്തു നടന്നു കൊണ്ടിരിക്കുന്ന സ്വകാര്യ ബസ് സമരം മൂലം വിദ്യാർഥികൾ അടക്കം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പരീക്ഷകൾക്കും,30 മുതൽ ആരംഭിക്കുന്ന എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും വലിയ ആശങ്കയാണ് ഇത് മൂലം ഉണ്ടായിട്ടുള്ളത്.

## Article Content

കണ്ണൂർ : സംസ്ഥാനത്തു നടന്നു കൊണ്ടിരിക്കുന്ന സ്വകാര്യ ബസ് സമരം മൂലം വിദ്യാർഥികൾ അടക്കം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പരീക്ഷകൾക്കും,30 മുതൽ ആരംഭിക്കുന്ന എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കും വലിയ ആശങ്കയാണ് ഇത് മൂലം ഉണ്ടായിട്ടുള്ളത്.

ആയതിനാൽ ബസ് സമരം എത്രയും വേഗം തീർപ്പാക്കാനുള്ള നടപടികൾ എടുത്ത് കൊണ്ട് സർക്കാർ കാണിക്കുന്ന നിസ്സംഗത വെടിയണമെന്ന് എം എസ് എഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പരീക്ഷ തിയ്യതിയും ബസ്‌ സമരം തിയ്യതിയും സർക്കാരിന് അറിയാം എന്നിരിക്കെ ഒരു പരിഹാര മാർഗ്ഗവും സ്വീകരിക്കാതെ നിസ്സംഗത കാണിച്ചതാണ് വിദ്യാർത്ഥികൾ വലിയ പ്രയാസം അനുഭവിക്കേണ്ടി വന്നത് എന്ന് എം എസ് എഫ് ജില്ല പ്രസിഡന്റ്‌ നസീർ പുറത്തീലും ജനറൽ സെക്രട്ടറി ജാസിർ ഒകെ യും പ്രസ്താവിച്ചു.

ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധ ക്ഷണിച്ചു കൊണ്ട് ഗതാഗത മന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്ക് എം എസ് എഫ് ജില്ലാ കമ്മിറ്റി നിവേദനം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34032/bus-strike-on-exam-days)