---
title: "അന്ധവിശ്വാസത്തെ നേരിടാൻ ശാസ്ത്രത്തെ ആയുധമാക്കണം: ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്     "
english_title: "Muhammad riyas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34038/muhammad-riyas"
published_at: "2022-03-26T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623eca839b8c5_Screenshot_20220326_133923.jpg"
keywords: []
---

# അന്ധവിശ്വാസത്തെ നേരിടാൻ ശാസ്ത്രത്തെ ആയുധമാക്കണം: ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്     

> **Lead Summary:** അന്ധവിശ്വാസത്തെ നേരിടാൻ ശാസ്ത്രത്തെ ആയുധമാക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പയ്യന്നൂർ എച്ചിലാം വയൽ വാനനിരീക്ഷണ കേന്ദ്രത്തിൽ നിർമ്മിച്ച പ്രൊഫസർ ടി പി ശ്രീധരൻ സ്മാരക മോഡൽ പ്ലാനിറ്റേറിയം സ്കൈലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

അന്ധവിശ്വാസത്തെ നേരിടാൻ ശാസ്ത്രത്തെ ആയുധമാക്കണമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പയ്യന്നൂർ എച്ചിലാം വയൽ വാനനിരീക്ഷണ കേന്ദ്രത്തിൽ നിർമ്മിച്ച പ്രൊഫസർ ടി പി ശ്രീധരൻ സ്മാരക മോഡൽ പ്ലാനിറ്റേറിയം സ്കൈലാബ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാനനിരീക്ഷണ കേന്ദ്രത്തിലൂടെ ഒരാളുടെ എങ്കിലും അന്ധവിശ്വാസം കുറക്കുവാൻ കഴിഞ്ഞാൽ അത് വലിയ നേട്ടമാണെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എം മുഹമ്മദ് റിയാസ് പറഞ്ഞു.പയ്യന്നൂർ കോളേജിലെ മുൻ ശാസ്ത്ര അധ്യാപകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റും,ജനകീയാസൂത്രണത്തിന്റെ മുഖ്യസംഘാടകനുമായിരുന്ന പ്രൊഫസർ ടി പി ശ്രീധരന് പയ്യന്നൂരിൽ നിർമ്മിക്കുന്ന സ്മാരകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ജനകീയ വാനനിരീക്ഷണ കേന്ദ്ര മെന്നത് അഭിമാനകരമായ നേട്ടമാണ്. ആസ്ട്രോ പയ്യന്നൂരിന് അന്ധവിശ്വാസത്തിന്റെ വേരറുക്കുവാൻ ശാസ്തമെന്ന ആയുധത്തെ ഉപയോഗിച്ച് മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സ്ഥലം എം എൽ എ യും മുൻ എം എൽ എയും വാനനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

അത് ടൂറിസം വകുപ്പ് പരിഗണിക്കുമെന്നും ഇതിനെ കുറിച്ച് പഠിക്കാൻ ടൂറിസം വകുപ്പിന്റെ ടീമിനെ നിശ്ചയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എച്ചിലാംവയലിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ വാനനിരീക്ഷണ കേന്ദ്രത്തിൽ പുതുതായി നിർമിച്ച നക്ഷത്രകൂടാരം സ്കൈലാബ് ആണ് മാഷുടെ സ്മരണയിൽ അറിയപ്പെടാൻ പോകുന്നത്.

പ്രപഞ്ച ഗോളങ്ങളെ അടുത്തറിയുവാനും അവയെ നിരീക്ഷിക്കാനും സ്കൈ ലാബിലൂടെ സാധിക്കും. ആകാശത്തു കാണുന്ന 50ഓളം നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഗാലക്സികൾ, വാൽനക്ഷത്രങ്ങൾ,ചന്ദ്രൻ എന്നിവയെ കുറിച്ച് കൂടുതൽ പഠിക്കുവാൻ കഴിയുന്ന വിധത്തിലാണ് നക്ഷത്രകൂടാരം ഒരുക്കിയിരിക്കുന്നത്.

വിദ്യാർഥികൾക്ക് ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് പഠിക്കുവാനുള്ള പാഠഭാഗങ്ങൾ ദൃശ്യ വിസ്മയത്തോടെ ഗ്രഹിക്കുവാൻ സ്കൈലാബിലൂടെ സാധിക്കും. ഒരു സമയം മുപ്പതോളം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ശീതീകരിച്ച അറയാണ് ഇതിനു വേണ്ടി ഒരുക്കിയിരിക്കുന്നത്.

കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്കൈലാബ് ഉദ്ഘാടനം ചെയ്തു .ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർപേഴ്സൺ കെ വി ലളിത, മുൻ എം എൽ എ സി കൃഷ്ണൻ, നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി വി സജിത, കൗൺസിലർ ഇ ഭാസ്കരൻ, വിവിധ രാഷ്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34038/muhammad-riyas)