---
title: "പേരാവൂരിൽ ഹാപ്പിനസ് റിജുവനേഷൻ സെന്റർ ഉദ്ഘാടനം ഞായറാഴ്ച"
english_title: "Happiness Rejuvenation Center inauguration is on Sunday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340389/happiness-rejuvenation-center-inauguration-is-on-sunday"
published_at: "2026-02-05T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6984cf7b47098_WhatsApp_Image_2026-02-05_at_22.39.45.jpeg"
keywords: []
---

# പേരാവൂരിൽ ഹാപ്പിനസ് റിജുവനേഷൻ സെന്റർ ഉദ്ഘാടനം ഞായറാഴ്ച

> **Lead Summary:** പേരാവൂർ: കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായ ഹാപ്പിനസ് കോസ്‌മോസ് എൽ.എൽ.പിയുടെ ഇന്ത്യയിലെ ആദ്യ ഹാപ്പിനസ് റിജുവനേഷൻ സെന്റർ ഞായറാഴ്ച പേരാവൂരിൽ പ്രവർത്തനമാരംഭിക്കും.രാവിലെ 10ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹാപ്പിനസ് ഹെല്പ് ലൈനിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കും.

## Article Content

പേരാവൂർ: കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഭാഗമായ ഹാപ്പിനസ് കോസ്‌മോസ് എൽ.എൽ.പിയുടെ ഇന്ത്യയിലെ ആദ്യ ഹാപ്പിനസ് റിജുവനേഷൻ സെന്റർ ഞായറാഴ്ച പേരാവൂരിൽ പ്രവർത്തനമാരംഭിക്കും.രാവിലെ 10ന് നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹാപ്പിനസ് ഹെല്പ് ലൈനിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കും.

മിഷൻ ഹെൽത്തി കേരള ലോഗോ പ്രകാശനവും പദ്ധതി ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യനും പ്ലാറ്റിനം അംഗത്വ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരനും നിർവഹിക്കും. ഇന്ത്യയിൽ പഞ്ചായത്തടിസ്ഥാനത്തിൽ ആരംഭിക്കുന്ന ആദ്യ സെന്ററാണ് പേരാവൂർ ചെവിടിക്കുന്നിൽ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. മനസിന്റെ സന്തോഷവും ശരീരത്തിന്റെ സുഖവും ഉറപ്പ് വരുത്തി സമഗ്രമായ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുകയാണ് എച്ച്.ആർ.സി ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ എച്ച്.ആർ.സി ഫൗണ്ടറും ചെയർമാനുമായ ബിജു ശിവാനന്ദൻ, ഡയറക്ടർമാരായ മനോജ് രോഹിണി, അറളം അബ്ദുൾ റഹ്മാൻ ഹാജി, പി.മണികണ്ഠൻ, പ്രൊജക്ട് ഡയറക്ടർ സോജൻ വർഗീസ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340389/happiness-rejuvenation-center-inauguration-is-on-sunday)