---
title: "ശാപമോക്ഷം തേടി നാരങ്ങത്തട്ട് - മുരിക്കും കരി - ശാന്തിഗിരി പാത"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340430/kelakam"
published_at: "2026-02-06T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69856bdfc49ed_IMG-20260206-WA0008.jpg"
keywords: []
---

# ശാപമോക്ഷം തേടി നാരങ്ങത്തട്ട് - മുരിക്കും കരി - ശാന്തിഗിരി പാത

> **Lead Summary:** കേളകം: അധികൃതരുടെ കനിവ് തേടുകയാണ് ശാന്തിഗിരി നിവാസികൾ .കുടിയേറ്റ കാലത്തിൻ്റെ പഴക്കമുള്ള നാരങ്ങാത്തട്ട് - മുരിക്കും കരി - ശാന്തിഗിരി റോഡ് തകർന്നടിഞ്ഞ ഭാഗം ടാർ ചെയ്യാൻ ഇനി ആരോട് പറയണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം. മുമ്പ് എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് പാത

## Article Content

കേളകം: അധികൃതരുടെ കനിവ് തേടുകയാണ് ശാന്തിഗിരി നിവാസികൾ .കുടിയേറ്റ കാലത്തിൻ്റെ പഴക്കമുള്ള നാരങ്ങാത്തട്ട് - മുരിക്കും കരി - ശാന്തിഗിരി റോഡ് തകർന്നടിഞ്ഞ ഭാഗം ടാർ ചെയ്യാൻ ഇനി ആരോട് പറയണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന ചോദ്യം. മുമ്പ് എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ച് പാത

ടാറിംഗ് നടത്തിയിരുന്നു.ഇതിൽ അധിക ഭാഗവും ഇപ്പോൾ തകർന്നടിഞ്ഞ് ഗർത്തങ്ങളായി. മുമ്പ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പാതയുടെ ഭാഗങ്ങൾ

ടാറിംഗ് നടത്തിയിരുന്നു. മുമ്പ്ടാർ ചെയ്തെതെങ്കിലും പ്രധാന ഭാഗമാണ് തകർന്ന് കിടക്കുന്നത്. തകർന്ന പാത അടിയന്തിരമായി ടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പാലുകാച്ചി വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഉൾപ്പെടെ നൂറ് കണക്കിനാളുകൾ സഞ്ചരിച്ചിരുന്ന പാതയാണിത്. കേളകം പഞ്ചായത്തിൽ ഗ്രാമ പാതകൾ മുഴുവൻ ടാറിംഗ് പൂർത്തിയാക്കി ഫണ്ട് ചില വിടാൻ കോൺക്രീറ്റ് പാതകൾ തീർക്കുമ്പോഴാണ് മുരിക്കും കരി പാത ഇവ്വിധം തകർന്ന് കിടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340430/kelakam)