---
title: "ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് കൈത്താങ്ങ്;വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ് കെെമാറും"
english_title: "Palakkad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340435/palakkad"
published_at: "2026-02-06T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റിയ വിനോദിനിക്ക് കൈത്താങ്ങ്;വീട് വെക്കാനുള്ള സ്ഥലം പ്രതിപക്ഷ നേതാവ് കെെമാറും

> **Lead Summary:** പാലക്കാട്: പാലക്കാട് പല്ലശ്ശനയില്‍ ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയ്ക്ക് വീണ്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സഹായഹസ്തം. വിനോദിനിക്ക് വീടുവെക്കാനുള്ള സ്ഥലത്തിന്റെ രേഖകളുടെ കൈമാറ്റം ഈമാസം 17ന് നടക്കും. പാലക്കാട് നടക്കുന്ന ചടങ്ങില്‍ രേഖകള്‍ കൈമാറും.

## Article Content

പാലക്കാട്: പാലക്കാട് പല്ലശ്ശനയില്‍ ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിയ്ക്ക് വീണ്ടും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സഹായഹസ്തം. വിനോദിനിക്ക് വീടുവെക്കാനുള്ള സ്ഥലത്തിന്റെ രേഖകളുടെ കൈമാറ്റം ഈമാസം 17ന് നടക്കും. പാലക്കാട് നടക്കുന്ന ചടങ്ങില്‍ രേഖകള്‍ കൈമാറും.

വിനോദിനിക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സാമ്പത്തിക സഹായം നല്‍കിയത് വി ഡി സതീശന്‍ ആയിരുന്നു. കുടുംബത്തിന് സ്ഥലവും വീടും വാങ്ങാനുള്ള സഹായവും ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. കേരള സെല്‍ഫ് ഗവണ്‍മെന്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭൂമി വാങ്ങി നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340435/palakkad)