---
title: "പടവുകള്‍; അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340453/applynow"
published_at: "2026-02-06T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69858166933f0_images.png"
keywords: []
---

# പടവുകള്‍; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ : വിധവകളുടെ മക്കളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിക്കുന്ന പടവുകള്‍ പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. www.schemes.wcd.kerala.gov.in മുഖേന ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഓരോ വര്‍ഷത്തിലേക്കുമുള്ള അപേക്ഷ പ്രത്യേകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700708

## Article Content

കണ്ണൂർ : വിധവകളുടെ മക്കളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവരുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്, മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിക്കുന്ന പടവുകള്‍ പദ്ധതിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് കോളജുകളില്‍ മെറിറ്റ് സീറ്റില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷികവരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. www.schemes.wcd.kerala.gov.in മുഖേന ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. 2024-25, 2025-26 സാമ്പത്തിക വര്‍ഷങ്ങളില്‍ അപേക്ഷിക്കുന്നവര്‍ ഓരോ വര്‍ഷത്തിലേക്കുമുള്ള അപേക്ഷ പ്രത്യേകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700708

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340453/applynow)