---
title: "അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകിയുള്ള 2022-23 വർഷത്തെ കൂത്തുപറമ്പ് നഗരസഭാ ബഡ്ജറ്റ്"
english_title: "Badjatte"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34051/badjatte"
published_at: "2022-03-26T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ed85fc8750_Screenshot_20220326_143908.jpg"
keywords: []
---

# അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകിയുള്ള 2022-23 വർഷത്തെ കൂത്തുപറമ്പ് നഗരസഭാ ബഡ്ജറ്റ്

> **Lead Summary:** 189,38,57,628 രൂപ വരവും, 187,64,89,000 രൂപ ചിലവും 1,73,68,628 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് കുത്തുപറമ്പ് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ മാസ്റ്റർ ആണ് 2022-23 വർഷത്തെക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്.

## Article Content

189,38,57,628 രൂപ വരവും, 187,64,89,000 രൂപ ചിലവും 1,73,68,628 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് കുത്തുപറമ്പ് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ മാസ്റ്റർ ആണ് 2022-23 വർഷത്തെക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്.

അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകിയുള്ളതാണ് 2022-23 വർഷത്തെക്കുള്ള കൂത്തുപറമ്പ് നഗരസഭാ ബഡ്ജറ്റ്. അതോടൊപ്പം കാർഷിക മേഖല, പശ്ച്ചാത്തല സൗകര്യം, ആരോഗ്യമേഖല, വിദ്യാഭ്യാസ മേഖല എന്നിവക്കും മികച്ച പരിഗണനയാണ് ബഡ്ജറ്റിലുള്ളത്.

നിർദ്ദിഷ്ട ബസ്സ്റ്റാൻറ് യാഥാർത്യമാക്കുന്നതിന് വേണ്ടി 5 കോടി രൂപയാണ് ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റിലും 100 കോടി രൂപ ബസ് സ്റ്റാൻറിന് വേണ്ടി മാറ്റി വച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് 1 കോടി40 ലക്ഷവും, കുടിവെള്ള വിതരണത്തിന് 75 ലക്ഷവും, കാർഷിക മേഖലയുടെ വികസനത്തിന് 34 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.

കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൻ്റെ വികസനത്തിന് 10 ലക്ഷവും പുതിയ കളിസ്ഥലങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി 60 ലക്ഷവും നീക്കിവച്ചിട്ടുണ്ട്. 189,38,57,628 രൂപ വരവും, 187,64,89,000 രൂപ ചിലവും 1,73,68,628 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.

വൈസ് ചെയർമാൻ വി.രാമകൃഷ്ണൻ മാസ്റ്റർ ആണ് 2022-23 വർഷത്തെക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്.ചെയർപേഴ്സൺ വി.സുജാതയുടെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗം ബഡ്ജറ്റിന് അംഗീകാരം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34051/badjatte)