---
title: "സി പി ഐ എം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി മൗവ്വേരിയിൽ നിർമ്മിച്ച ഹെലിക്കോപ്റ്റർ മാതൃക കൗതുക കാഴ്ച്ചയായി മാറുന്നു"
english_title: "Helicopter built in Mowbray"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34056/helicopter-built-in-mowbray"
published_at: "2022-03-26T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623edf5a030ae_Screenshot_20220326_150534.jpg"
keywords: []
---

# സി പി ഐ എം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി മൗവ്വേരിയിൽ നിർമ്മിച്ച ഹെലിക്കോപ്റ്റർ മാതൃക കൗതുക കാഴ്ച്ചയായി മാറുന്നു

> **Lead Summary:** സി പി ഐ എം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി മൗവ്വേരിയിൽ നിർമ്മിച്ച ഹെലിക്കോപ്റ്റർ മാതൃക കൗതുക കാഴ്ച്ചയായി മാറുന്നു. പിണറായി ഏറിയയിലെ കുഞ്ഞാലി നഗർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിലാണ് യഥാർത്ഥ ഹെലിക്കോപ്റ്ററിനെ വെല്ലുന്ന മാതൃക നിർമ്മിച്ചിട്ടുള്ളത്.

## Article Content

സി പി ഐ എം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി മൗവ്വേരിയിൽ നിർമ്മിച്ച ഹെലിക്കോപ്റ്റർ മാതൃക കൗതുക കാഴ്ച്ചയായി മാറുന്നു. പിണറായി ഏറിയയിലെ കുഞ്ഞാലി നഗർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിലാണ് യഥാർത്ഥ ഹെലിക്കോപ്റ്ററിനെ വെല്ലുന്ന മാതൃക നിർമ്മിച്ചിട്ടുള്ളത്.

ഏപ്രിൽ ആദ്യവാരം കണ്ണൂരിൽ വച്ച് നടക്കുന്ന സി പി ഐ എം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി നൂറ്കണക്കിന് സംഘാടക സമിതി ഓഫീസുകളാണ് ഇതിനകം ജില്ലയിലുടനീളം സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി മാറിയിരിക്കയാണ് മൗവ്വേരി കുഞ്ഞാലിനഗർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച സംഘാടക സമിതി ഓഫീസ്.

ഹെലിക്കോപ്റ്ററിൻ്റെ മാതൃകയാണ് പാർട്ടി പ്രവർത്തകർച്ചേർന്ന് നിർമ്മിച്ചിട്ടുള്ളത്. രണ്ടാഴ്ച്ചയോളം സമയമെടുത്തായിരുന്നു യഥാർത്ത ഹെലിക്കോപ്റ്ററിനെ വെല്ലുന്ന മാതൃകയുടെ നിർമ്മാണം. ഹെലിക്കോപ്റ്ററിൻ്റെ ഫാനും, ലൈറ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. ഫോം ബോർഡ്, ഫൈബർ എന്നിവയോടൊപ്പം മരം, ഫൈവുഡ്, ഇരുമ്പ് എന്നിവയെല്ലാമാണ് നിർമ്മാണത്തിന് ഉപയോഗിച്ചത്.

സംഘാടക സമിതി ചെയർമാൻ എൻ.വി.നൗഫൽ, കൺവീനർ സുജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻ്റീരിയൽ ഡക്കറേറ്ററായ സി.സന്തോഷാണ് നിർമ്മാണം പൂർത്തീകരിച്ചത്. CITU ജില്ലാ ജനറൽ സെക്രട്ടറി മനോഹരൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടയം നോർത്ത് ലോക്കൽ സെക്രട്ടറി പി.രാഘവൻ അധ്യക്ഷത വഹിച്ചു.

കോട്ടയം പഞ്ചായത്ത് പ്രസിഡൻ്റ് സി.രാജീവൻ കലാകാരന്മാരെ ഉപഹാരം നൽകി ആദരിച്ചു.പിണറായി ഏറിയാ കമ്മിറ്റി അംഗം എം.ദാസൻ, ലോക്കൽ കമ്മറ്റി അംഗം എൻ.വി.നൗഫൽ, കുഞ്ഞാലിനഗർ ബ്രാഞ്ച് സെക്കട്ടറി സുജീഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34056/helicopter-built-in-mowbray)