---
title: "സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു"
english_title: "Kolakkad Kappad school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340585/kolakkad-kappad-school"
published_at: "2026-02-06T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6985ffa9253f7_A_News_photo_K.jpg"
keywords: []
---

# സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു

> **Lead Summary:** കൊളക്കാട്: കാപ്പാട് സെൻ്റ് സെബാസ്റ്റ്യൻ സ് യുപി സ്കൂൾ 69-ആമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവുംഎംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഡോ. സോണി വടശ്ശേരി അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ട്രീസ പോൾ മുഖ്യാതിഥിയായിരുന്നു.

## Article Content

കൊളക്കാട്: കാപ്പാട് സെൻ്റ് സെബാസ്റ്റ്യൻ സ് യുപി സ്കൂൾ 69-ആമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവുംഎംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഡോ. സോണി വടശ്ശേരി അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ട്രീസ പോൾ മുഖ്യാതിഥിയായിരുന്നു.

സ്കൂൾ മാനേജർ ഫാ. തോമസ് പട്ടാംകുളം, ഇരിട്ടി എ ഇ ഒ സത്യൻ സി കെ, വാർഡ് മെമ്പർ സിന്ധു ചിറ്റേരി, ബിപിസി നിഷാന്ത് കെ, സാന്തോം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോമി ജോസ്, ഹെഡ്മാസ്റ്റർ മാത്യു എൻ വി, പിടിഎ പ്രസിഡണ്ട് സന്തോഷ് പെരേപ്പാടൻ, എസ് ആർ ജി കൺവീനർ സോണിയ തോമസ്, റീജ തോമസ്, ജിസ്ന ടോബിൻ, ഏയ്ഞ്ചൽ മരിയ റെന്നി, ദീപ്തി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകരായ ജാൻസി തോമസ്, ജെയ്സൻ പി എ , റീന ചെറിയാൻ, സിസ്റ്റർ ജയ പിവി എന്നിവർ മറുപടി പ്രസംഗം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340585/kolakkad-kappad-school)