---
title: "പെരിങ്ങത്തൂർ എൻ.എ.എമ്മിലെ കെ.പി.ശ്രീധരൻ മാസ്റ്റർക്ക് യാത്രയയപ്പും സ്നേഹാദരവും നൽകി"
english_title: "Farewell and love was given"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34059/farewell-and-love-was-given"
published_at: "2022-03-26T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623ee4bd0e320_Picsart_22-03-26_15-32-06-159.jpg"
keywords: []
---

# പെരിങ്ങത്തൂർ എൻ.എ.എമ്മിലെ കെ.പി.ശ്രീധരൻ മാസ്റ്റർക്ക് യാത്രയയപ്പും സ്നേഹാദരവും നൽകി

> **Lead Summary:**  പെരിങ്ങത്തൂർ: സർവ്വീസിൽ നിന്നും വിരമിക്കുന്ന പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കൻ്ററി സ്കൂളിലെ ഹിന്ദി അധ്യാപകനായ കെ.പി.ശ്രീധരനുള്ള യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു. ഇ.കെ.വിജയൻ എം.എൽ.എ.യാത്രയയപ്പ് സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

 പെരിങ്ങത്തൂർ: സർവ്വീസിൽ നിന്നും വിരമിക്കുന്ന പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കൻ്ററി സ്കൂളിലെ ഹിന്ദി അധ്യാപകനായ കെ.പി.ശ്രീധരനുള്ള യാത്രയയപ്പും സ്നേഹാദരവും സംഘടിപ്പിച്ചു. ഇ.കെ.വിജയൻ എം.എൽ.എ.യാത്രയയപ്പ് സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

പാനൂർ നഗരസഭാ ചെയർമാൻ വി.നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ എൻ.പത്മനാഭൻ ശ്രിധരൻ മാസ്റ്ററെ പരിചയപ്പെടുത്തി.തലശ്ശേരി എ.എസ്.പി.വിഷ്ണു പ്രദീപ് ഐ.പി.എസ്.കെ.പി.ശ്രീധരൻ മാസ്റ്റർക്കുള്ള ഉപഹാര സമർപ്പണം നിർവ്വഹിച്ചു.എം.എൽ.എ.ക്കുള്ള ഉപഹാര സമർപ്പണം സ്കൂൾ മാനേജർ എൻ.എ.അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു.

തുടർന്ന് മറിമായം ഫെയിം വിനോദ് കോവൂരിൻ്റെ കലാ സായാഹ്നം ഉണ്ടായി.എൻ.എ.എം.സ്കൗട്ട് യൂനിറ്റ് തയ്യാറാക്കിയ മാഗസിൻ കുറുവാളി മമ്മു ഹാജി പ്രകാശനം ചെയ്തു.

പാനൂർ നഗരസഭാ കൗൺസിലർമാരായ ഉമൈസ തിരുവമ്പാടി, എം.പി.കെ.അയൂബ്, ആവോലം ബഷീർ, തലശ്ശേരി ഡി.ഇ.ഒ.എ.പി.അംബിക, സ്കൗട്ട് ലീഡർ ട്രെയിനർ പി.വിനോദ് ,ഡോ.എൻ.എ.മുഹമ്മദ് റഫീഖ് ,സ്കൂൾ പി.ടി.എ.പ്രസിഡണ്ട് അസീസ് കുന്നോത്ത്, സ്കൗട്ട് ആൻറ് ഗൈഡ് ചൊക്ലി ലോക്കൽ സെക്രട്ടറി പി.സബിൻ, ഡപ്യൂട്ടി എച്ച്.എം. പി.ബഷിർ, സിദ്ദിഖ് കൂടത്തിൽ, എൻ.സൂപ്പി, മുഹമ്മദ് കൊട്ടാറത്ത്, ഇ.എ.നാസർ, കെ.ടി.കെ.റിയാസ് ,വി.കെ.അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. കെ.പി.ശ്രീധരൻ മറുപടി പ്രസംഗം നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34059/farewell-and-love-was-given)