---
title: "കോൺഗ്രസ് നേതാവും തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റും വളയം യു.പി.സ്കൂൾ റിട്ട. പ്രഥമാധ്യാപകനുമായിരുന്ന കടവത്തൂരിലെ കെ.കെ.രാമൂട്ടി മാസ്റ്ററുടെ മൂന്നാം ചരമവാർഷികം ആചരിച്ചു"
english_title: "Celebrated the third death anniversary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34068/celebrated-the-third-death-anniversary"
published_at: "2022-03-26T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623eed8fdcc60_Picsart_22-03-26_16-06-59-104.jpg"
keywords: []
---

# കോൺഗ്രസ് നേതാവും തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റും വളയം യു.പി.സ്കൂൾ റിട്ട. പ്രഥമാധ്യാപകനുമായിരുന്ന കടവത്തൂരിലെ കെ.കെ.രാമൂട്ടി മാസ്റ്ററുടെ മൂന്നാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** കോൺഗ്രസ് നേതാവും തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റും വളയം യു.പി.സ്കൂൾ റിട്ട. പ്രഥമാധ്യാപകനുമായിരുന്ന കടവത്തൂരിലെ പുലരിയിൽ കെ.കെ.രാ മൂട്ടി മാസ്റ്ററുടെ മൂന്നാം ചരമവാർഷികം ആചരിച്ചു.

## Article Content

കോൺഗ്രസ് നേതാവും തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റും വളയം യു.പി.സ്കൂൾ റിട്ട. പ്രഥമാധ്യാപകനുമായിരുന്ന കടവത്തൂരിലെ പുലരിയിൽ കെ.കെ.രാ മൂട്ടി മാസ്റ്ററുടെ മൂന്നാം ചരമവാർഷികം ആചരിച്ചു.

രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. മുൻ കേന്ദ്ര മന്ത്രി മുല്ലപ്പളളി രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിലപാടുകളിൽ വെള്ളം ചേർക്കാത്ത അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരുന്നു രാമൂട്ടി മാസ്റ്ററെന്ന് അദ്ദേഹം അനുസ്മരിച്ചു.

പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.പി.ഹാഷിം അധ്യക്ഷനായി. പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക്, സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ കെ.സൈനുൽ ആബിദ്, നേതാക്കളായ വി.സുരേന്ദ്രൻ മാസ്റ്റർ കെ.പി.സാജു, സന്തോഷ് കണ്ണം വള്ളി, സി.വി.എ.ജലീൽ, വാർഡ് മെംബർ തങ്കമണി, നാടകനടൻ രാജേന്ദ്രൻ തായാട്ട്, വി.പി.കുമാരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34068/celebrated-the-third-death-anniversary)