---
title: "ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സർവീസ് പെൻഷൻകാരുടെ പ്രകടനം"
english_title: "National strike "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34069/national-strike"
published_at: "2022-03-26T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623eed04b8947_InShot_20220326_160739182.jpg"
keywords: []
---

# ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് സർവീസ് പെൻഷൻകാരുടെ പ്രകടനം

> **Lead Summary:** പേരാവൂർ : മാർച്ച് 28, 29 ന് നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച്‌ സർവീസ് പെൻഷൻകാർ പേരാവൂരിൽ പ്രകടനം നടത്തി. കെ എസ് എസ് പി യു ബ്ലോക്ക് സമ്മേളനത്തിനു ശേഷം നടത്തിയ പ്രകടനത്തിന് പി. തങ്കപ്പൻ, വി.പി.ഗീത ,രഘുനാഥൻ എന്നിവർ നേതൃത്യം നൽകി.

## Article Content

പേരാവൂർ : മാർച്ച് 28, 29 ന് നടക്കുന്ന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച്‌ സർവീസ് പെൻഷൻകാർ പേരാവൂരിൽ പ്രകടനം നടത്തി. കെ എസ് എസ് പി യു ബ്ലോക്ക് സമ്മേളനത്തിനു ശേഷം നടത്തിയ പ്രകടനത്തിന് പി. തങ്കപ്പൻ, വി.പി.ഗീത ,രഘുനാഥൻ എന്നിവർ നേതൃത്യം നൽകി.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ബ്ലോക്ക് സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി തങ്കപ്പൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി വി പി ഗീത റിപ്പോർട്ടും ട്രഷറർ വി.രഘുനാഥൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി.വി ചാത്തുക്കുട്ടി, സി.കെ രാഘവൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ. പി.തങ്കപ്പൻ ( പ്രസിഡണ്ട്) കെ.പത്മനാഭൻ ,എം.അനന്തൻ, പി.എൻ പൊന്നമ്മ കുഞ്ഞമ്മ (വൈസ് പ്രസിഡണ്ട് മാർ) വി.പി.ഗീത (സെക്രട്ടറി) എം.വി.മുരളീധരൻ, കരുണാകരൻ പാപ്പിനിശേരി, ബാബു വേലാണ്ടി (ജോ. സെക്രട്ടറിമാർ) രഘുനാഥൻ വി.(ട്രഷറർ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34069/national-strike)