---
title: "തലശ്ശേരി വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു"
english_title: "Thiramaholsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340725/thiramaholsavam"
published_at: "2026-02-07T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6986fdb27753a_1000178257.jpg"
keywords: []
---

# തലശ്ശേരി വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു

> **Lead Summary:** **തലശ്ശേരി : **വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു.നാല് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്. വൈകുന്നേരം 5.30ന് വെള്ളാട്ടം, 6.30ന് വെള്ളാട്ടം രാത്രി 8 മണി കരുണ രാത്രി 11 മണി കുളിച്ചെഴുന്നള്ളത്തിന് പുറപ്പെടൽ രാത്രി 12 മണിക്ക് കുളിച്ചെഴുന്നള്ളത്ത് തിരുമുറ്റത്ത് പ്രവേശിക്കൽ,കലശം വരവ് മേലേരി പ്രദക്ഷിണവും നടന്നു.

## Article Content

**തലശ്ശേരി : **വടക്കുമ്പാട് കാളിയിൽ പുളിഞ്ഞോളി ഭഗവതി ക്ഷേത്രം തിറ മഹോത്സവം സമാപിച്ചു.നാല് ദിവസങ്ങളിലായാണ് തിറ മഹോത്സവം നടന്നത്. വൈകുന്നേരം 5.30ന് വെള്ളാട്ടം, 6.30ന് വെള്ളാട്ടം രാത്രി 8 മണി കരുണ രാത്രി 11 മണി കുളിച്ചെഴുന്നള്ളത്തിന് പുറപ്പെടൽ രാത്രി 12 മണിക്ക് കുളിച്ചെഴുന്നള്ളത്ത് തിരുമുറ്റത്ത് പ്രവേശിക്കൽ,കലശം വരവ് മേലേരി പ്രദക്ഷിണവും നടന്നു.

പുലർച്ചെ മുതൽ ഗുളികൻ തിറ, ബപ്പൂരൻ,ശാസ്തപ്പൻ, അങ്കക്കാരൻ, ഘണ്ടാകർണ്ണൻ തിറയും രാവിലെ 9.30 മണി മുതൽ ചെറിയ തമ്പുരാട്ടിതിറ, ഇളയേടത്ത് ഭഗവതി, വലിയ തമ്പുരാട്ടി തിറ 11.30 ന് തമ്പുരാട്ടിക്ക് മുല്ലമാല ചാർത്തൽ ഉച്ചക്ക് 12 മുതൽ പ്രസാദ സദ്യയും ഉണ്ടായി. വൈകുന്നേരം 3 മണിക്ക് ഗുരുസിയും 4 മണിക്ക് കൊടിയിറക്കലോടു കൂടി ഉൽസവം സമാപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340725/thiramaholsavam)