---
title: "ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്"
english_title: "Sukumarazheekodeaward"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340735/sukumarazheekodeaward"
published_at: "2026-02-07T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698703e4db143_1000178278.jpg"
keywords: []
---

# ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരം പ്രേമൻ ഇല്ലത്തിന്

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ വേവ്സ് കലാ സാംസ്കാരിക ചാരിറ്റബിൾ ട്രസ്സ് ഏർപ്പെടുത്തിയ ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരംപ്രവാസി സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പ്രേമൻ ഇല്ലത്തിനു നൽകാൻ തീരുമാനിച്ചതായി വർക്കിംഗ് പ്രസിഡണ്ട് എം സി സുരേഷ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയുംഫലകവുമടങ്ങുന്ന പുരസ്കാരം ഫിബ്ര: 15 ന് വൈകുന്നേരം 4 മണിക്ക് ജവഹർലൈ ബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അവാർഡ്ജേതാവിന് കൈമാറും. നീലാംബരി വേവ്സ് മ്യൂസിക് ക്ലബ്ബിന്റെ ഉൽഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കാര്യപരിപാടികൾ കോർപറേഷൻ മേയർ അഡ്വ: പി ഇന്ദിരയും ഉൽഘാടനം ചെയ്യുമെന്ന് സുരേഷ്കുമാർ പറഞ്ഞു. ജനറൽ സിക്രട്ടറി ഒ എൻ രമേശൻ ,പി എം ആർ അശ്രഫ് , രവീന്ദ്രൻ എ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

## Article Content

**കണ്ണൂർ: **കണ്ണൂർ വേവ്സ് കലാ സാംസ്കാരിക ചാരിറ്റബിൾ ട്രസ്സ് ഏർപ്പെടുത്തിയ ഡോ: സുകുമാർ അഴീക്കോട് സ്മാരക പുരസ്കാരംപ്രവാസി സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ പ്രേമൻ ഇല്ലത്തിനു നൽകാൻ തീരുമാനിച്ചതായി വർക്കിംഗ് പ്രസിഡണ്ട് എം സി സുരേഷ് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയുംഫലകവുമടങ്ങുന്ന പുരസ്കാരം ഫിബ്ര: 15 ന് വൈകുന്നേരം 4 മണിക്ക് ജവഹർലൈ ബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അവാർഡ്ജേതാവിന് കൈമാറും. നീലാംബരി വേവ്സ് മ്യൂസിക് ക്ലബ്ബിന്റെ ഉൽഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കാര്യപരിപാടികൾ കോർപറേഷൻ മേയർ അഡ്വ: പി ഇന്ദിരയും ഉൽഘാടനം ചെയ്യുമെന്ന് സുരേഷ്കുമാർ പറഞ്ഞു. ജനറൽ സിക്രട്ടറി ഒ എൻ രമേശൻ ,പി എം ആർ അശ്രഫ് , രവീന്ദ്രൻ എ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340735/sukumarazheekodeaward)