---
title: "നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു"
english_title: "Policenightpetroling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340744/policenightpetroling"
published_at: "2026-02-07T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987085b28763_1000178297.jpg"
keywords: []
---

# നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു

> **Lead Summary:** **കണ്ണൂർ : ** നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു.കണ്ണൂർ ജില്ലയിലെ ചെറുപുഴ പാലത്തിനടുത്ത് വച്ചാണ് സംഭവം നടന്നത്.സംശയാസ്പദമായി കണ്ട പിക്കപ്പ് ഓട്ടോറിക്ഷ പരിശോധിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിലുണ്ടായിരുന്ന സംഘം ഓടി രക്ഷപ്പെട്ടത്.വാഹനത്തിൻറെ മുന്നിലെ നമ്പർ മറച്ച നിലയിലാണ് .വാഹനത്തിൽ ഇലക്ട്രിക് കേബിളുകളും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിച്ചതാണോ എന്നതുൾപ്പെടെ വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

## Article Content

**കണ്ണൂർ : ** നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസിനെ കണ്ട് പിക്കപ്പ് ഓട്ടോറിക്ഷ ഉപേക്ഷിച്ച് സംഘം ഓടി രക്ഷപ്പെട്ടു.കണ്ണൂർ ജില്ലയിലെ ചെറുപുഴ പാലത്തിനടുത്ത് വച്ചാണ് സംഭവം നടന്നത്.സംശയാസ്പദമായി കണ്ട പിക്കപ്പ് ഓട്ടോറിക്ഷ പരിശോധിക്കാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിലുണ്ടായിരുന്ന സംഘം ഓടി രക്ഷപ്പെട്ടത്.വാഹനത്തിൻറെ മുന്നിലെ നമ്പർ മറച്ച നിലയിലാണ് .വാഹനത്തിൽ ഇലക്ട്രിക് കേബിളുകളും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിലുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിച്ചതാണോ എന്നതുൾപ്പെടെ വിശദമായി പരിശോധിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340744/policenightpetroling)