---
title: "കേന്ദ്ര സംസ്ഥാന സർക്കാരുമായി സഹകരിച്ച് റബ്ബർ ഉൽപാദനത്തിൽ സ്വയം പര്യാപ്തതിയില്ലെത്തിക്കും: റബർ ബോർഡ് ചെയർമാൻ ഡോ. സവ്വാർ ധനാനിയ "
english_title: "Self-sufficiency in rubber production"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34077/self-sufficiency-in-rubber-production"
published_at: "2022-03-26T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623efd483f016_Picsart_22-03-26_17-16-46-326.jpg"
keywords: []
---

# കേന്ദ്ര സംസ്ഥാന സർക്കാരുമായി സഹകരിച്ച് റബ്ബർ ഉൽപാദനത്തിൽ സ്വയം പര്യാപ്തതിയില്ലെത്തിക്കും: റബർ ബോർഡ് ചെയർമാൻ ഡോ. സവ്വാർ ധനാനിയ 

> **Lead Summary:** കേന്ദ്ര സംസ്ഥാന സർക്കാരുമായി സഹകരിച്ച് റബ്ബർ ഉൽപാദനത്തിൽ സ്വയം പര്യാപ്തതിയില്ലെത്തിക്കാനുള്ള മാർഗ നിർദ്ദേശം നൽകുമെന്ന് റബർ ബോർഡ് ചെയർമാൻ ഡോ. സവ്വാർ ധനാനിയ ഇന്ന് കണ്ണൂർ ക്ലബിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

## Article Content

കേന്ദ്ര സംസ്ഥാന സർക്കാരുമായി സഹകരിച്ച് റബ്ബർ ഉൽപാദനത്തിൽ സ്വയം പര്യാപ്തതിയില്ലെത്തിക്കാനുള്ള മാർഗ നിർദ്ദേശം നൽകുമെന്ന് റബർ ബോർഡ് ചെയർമാൻ ഡോ. സവ്വാർ ധനാനിയ ഇന്ന് കണ്ണൂർ ക്ലബിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

രാജ്യം ഇന്ന് ആവശ്യത്തിനുള്ള റബ്ബർ ഉൽപാദിപ്പിക്കുന്നില്ല. ഈയൊരു സാഹചര്യത്തിൽ ഉൽപാദന വർധനവിന് വേണ്ടി കാർഷിക രംഗത്ത് ശാസ്ത്രിയ നടപടികൾ സ്വീകരിക്കുമെന്നും ധനാനിയ പറഞ്ഞു. റബർ കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമമാണ് കേന്ദ്രം ചെയ്യുന്നത്.

വില വർധിപ്പിച്ചുള്ള വരുമാന വർധനവിനെക്കാൾ ഉൽപാദന വർധനവും ഗുണമേന്മ വർധനവിനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ 75 വർഷമായി റബ്ബർ ബോർഡ് ഉൽപാദന വർധനവിന് വേണ്ടി കർഷകരെ സഹായിച് വരികയാണ്.

റബ്ബർഷീറ്റ് വിൽപ്പനയ്ക് വേണ്ടി ഇ- പ്ലാറ്റ്ഫോം സംവിധാനം ഒരുക്കിയിട്ടുണ്ട്. മാർക്കറ്റ് വിലയുടെ പകുതി മാത്രം കർഷകന് ലഭിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണമെന്നും ധനാനിയ കൂട്ടിച്ചേർത്തു. അഡ്വ.ജയസൂര്യയയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34077/self-sufficiency-in-rubber-production)