---
title: "സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; ഞായറാഴ്ച ഫുട്‌ബോള്‍ മത്സരം"
english_title: "Football competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34080/football-competition"
published_at: "2022-03-26T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623efed3768f1_images (19).jpeg"
keywords: []
---

# സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; ഞായറാഴ്ച ഫുട്‌ബോള്‍ മത്സരം

> **Lead Summary:** ജില്ലയിലെ ജനപ്രതിനിധികളും പൊലീസും മാധ്യമ പ്രവര്‍ത്തകരും ഞായറാഴ്ച പയ്യാമ്പലം ബേ ക്ലബ്ബ് ടര്‍ഫില്‍ ഏറ്റുമുട്ടും. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമായാണിത്. മാര്‍ച്ച് 27 ഞായര്‍ ഉച്ചക്ക് 2.30ന് സ്പീക്കര്‍ എം ബി രാജേഷ് മത്സരം ഉദ്ഘാടനം ചെയ്യും. പ്രത്യേക ജേഴ്‌സി അണിഞ്ഞാണ് ടീം അംഗങ്ങള്‍ മത്സരിക്കുക.

## Article Content

ജില്ലയിലെ ജനപ്രതിനിധികളും പൊലീസും മാധ്യമ പ്രവര്‍ത്തകരും ഞായറാഴ്ച പയ്യാമ്പലം ബേ ക്ലബ്ബ് ടര്‍ഫില്‍ ഏറ്റുമുട്ടും. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമായാണിത്. മാര്‍ച്ച് 27 ഞായര്‍ ഉച്ചക്ക് 2.30ന് സ്പീക്കര്‍ എം ബി രാജേഷ് മത്സരം ഉദ്ഘാടനം ചെയ്യും. പ്രത്യേക ജേഴ്‌സി അണിഞ്ഞാണ് ടീം അംഗങ്ങള്‍ മത്സരിക്കുക.

എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, എം വിജിന്‍, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം വി കെ സനോജ്, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, കണ്ണൂര്‍ പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എ കെ ഹാരിസ് തുടങ്ങിയവര്‍ പങ്കെടുക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ടീമിനെ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയും മാധ്യമ പ്രവര്‍ത്തകരുടെ ടീമിനെ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയും നയിക്കും.

മാര്‍ച്ച് 30ന് സെന്‍ട്രല്‍ ജയില്‍ സ്‌റ്റേഡിയത്തില്‍ മിക്‌സഡ് വോളിബോള്‍ മത്സരവും സംഘടിപ്പിക്കും. ലിംഗസമത്വം എന്ന സന്ദേശമുയര്‍ത്തി നടത്തുന്ന മത്സരത്തില്‍ എം വിജിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവര്‍ ടീമുകളെ നയിക്കും. കായിക താരങ്ങള്‍ പങ്കെടുക്കും.    

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34080/football-competition)