---
title: "ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം"
english_title: "Twenty20 World Cup: India wins against USa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340830/twenty20-world-cup-india-wins-against-usa"
published_at: "2026-02-08T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6987edaf82418_IMG-20260208-WA0007.jpg"
keywords: []
---

# ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

> **Lead Summary:** ട്വന്റി 20 ലോകകപ്പിൽ അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം. അമേരിക്കയെ 29 റൺസിന് തോൽപ്പിച്ചു. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അമേരിക്കയുടെ പോരാട്ടം എട്ടിന് 132ൽ അവസാനിച്ചു. ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചിരുന്നത്. ടോസ് നേടിയ അമേരിക്ക ബൗളിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു.

## Article Content

ട്വന്റി 20 ലോകകപ്പിൽ അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം. അമേരിക്കയെ 29 റൺസിന് തോൽപ്പിച്ചു. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അമേരിക്കയുടെ പോരാട്ടം എട്ടിന് 132ൽ അവസാനിച്ചു. ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചിരുന്നത്. ടോസ് നേടിയ അമേരിക്ക ബൗളിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്കയ്ക്ക് മികച്ച തുടക്കമായിരുന്നില്ല. ആദ്യ രണ്ട് ഓവറുകളിൽ അമേരിക്കയുടെ മുൻ നിര തകർന്നു. 13 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മിലിന്ദ് കുമാര്‍(34), സഞ്ജയ് കൃഷ്ണമൂര്‍ത്തി(37), ശുഭം രഞ്ജനെ(37) എന്നിവർ‌ക്ക് മാത്രമായണ് അമേരിക്കക്കായി ഭേ​ദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

അതേസമയം ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടാനായിരുന്നത്. പുറത്താക്കാതെ 84 റൺസ് എടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 49 പന്തിൽ 10 ഫോറും നാല് സിക്സും ഉൾപ്പെടെയാണ് സൂര്യയുടെ 84 റൺസ്. സൂര്യയെ കൂടാതെ ഇന്ത്യൻ നിരയിൽ ഇഷാൻ കിഷൻ, തിലക് വർമ, അക്‌സർ പട്ടേൽ എന്നിവരാണ് രണ്ടക്കം കണ്ടത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340830/twenty20-world-cup-india-wins-against-usa)