---
title: "ബസ് വ്യവസായം ഒന്നുമിലാതെ തകർന്നു പോവുമ്പോൾ അതിനെ സംരക്ഷിക്കേണ്ട ബാധ്യത ഗവൺമെൻ്റിന് ഉണ്ടെന്ന് സംഘടനയുടെ ജില്ലാ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് പറഞ്ഞു"
english_title: "Raj Kumar Karuvarath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34087/raj-kumar-karuvarath"
published_at: "2022-03-26T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f0b50b8cc2_Picsart_22-03-26_18-16-35-593.jpg"
keywords: []
---

# ബസ് വ്യവസായം ഒന്നുമിലാതെ തകർന്നു പോവുമ്പോൾ അതിനെ സംരക്ഷിക്കേണ്ട ബാധ്യത ഗവൺമെൻ്റിന് ഉണ്ടെന്ന് സംഘടനയുടെ ജില്ലാ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് പറഞ്ഞു

> **Lead Summary:** സർക്കാരിന് യാതൊരു ബാധ്യതയുമില്ലാതെ ലക്ഷക്കണക്കിന് തൊഴിലാളികളും ഉടമകളും അനുബന്ധ തൊഴിലാളികളും ജോലി ചെയ്യുന്ന ബസ് വ്യവസായം ഒന്നുമിലാതെ തകർന്നു പോവുമ്പോൾ അതിനെ സംരക്ഷിക്കേണ്ട ബാധ്യത ഗവൺമെൻ്റിന് ഉണ്ടെന്ന് ബസ്സുടമകളുടെ സംഘടനയുടെ ജില്ലാ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് ഇന്ന് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

## Article Content

സർക്കാരിന് യാതൊരു ബാധ്യതയുമില്ലാതെ ലക്ഷക്കണക്കിന് തൊഴിലാളികളും ഉടമകളും അനുബന്ധ തൊഴിലാളികളും ജോലി ചെയ്യുന്ന ബസ് വ്യവസായം ഒന്നുമിലാതെ തകർന്നു പോവുമ്പോൾ അതിനെ സംരക്ഷിക്കേണ്ട ബാധ്യത ഗവൺമെൻ്റിന് ഉണ്ടെന്ന് ബസ്സുടമകളുടെ സംഘടനയുടെ ജില്ലാ സെക്രട്ടറി രാജ് കുമാർ കരുവാരത്ത് ഇന്ന് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

വിദ്യാർഥികളുടെ അടക്കം ബസ് നിരക്ക് വർധിപ്പിക്കാതെ പണിമുടക്ക് അവസാനിപ്പിക്കാനാവില്ല. സർക്കാരിന് ജീവനക്കാർക്ക് ശമ്പളമടക്കം നൽകാനുള്ള വരുമാനത്തിൻ്റെ ഭീമമായ വിഹിതം മോട്ടോർ വെഹിക്കിൾ ടാക്സിൽ നിന്നാണു ലഭിക്കുന്നത്.

ഈ മേഖല തകരുന്നത് സർക്കാരിൻ്റെ സാമ്പത്തിക ഘടനയെ തന്നെ തകർക്കും. ഏതെല്ലാം മേഖലയിൽ സർക്കാർ നിരക്ക് വർധനവ് നടപ്പാക്കി. എന്നിട്ടും ബസ് കൂലി വർധിപ്പിക്കില്ലെന്ന നിലപാട് എടുക്കുന്നത് ശരിയല്ല.

ഒരു ജീവൻ മരണ പോരാട്ടമായാണ് പണിമുടക്ക് സമരം നടത്തുന്നത്. ഒന്നുകിൽ ഈ മേഖല രക്ഷപ്പെടണം അല്ലെങ്കിൽ ഇതോടെ ഇത് അവസാനിക്കണം എന്നും രാജ് കുമാർ പറഞ്ഞു. മൂന്നാം ദിവസവും കണ്ണൂർ ജില്ലയിൽ പണിമുടക്ക് സമരം പൂർണമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34087/raj-kumar-karuvarath)