---
title: "സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്"
english_title: "Secretaryeteteaexpence"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340894/secretaryeteteaexpence"
published_at: "2026-02-08T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698855e5396d7_1000178684.jpg"
keywords: []
---

# സെക്രട്ടേറിയറ്റിലെ ചായസത്കാരത്തിന് ആറ് ലക്ഷം രൂപ! മൂന്നു മാസത്തെ കണക്ക് പുറത്ത്

> **Lead Summary:** **തിരുവനന്തപുരം : **സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ കണക്ക് വിവരങ്ങൾ പുറത്ത്. മൂന്നു മാസത്തെ ചായ കുടിക്കായി സർക്കാരിന് ചിലവായത് 6 ലക്ഷം രൂപ. തുക അനുവദിച്ചു സർക്കാർ ഉത്തരവുമിറക്കി.ഫെബ്രുവരി 2 നു പൊതുഭരണ വകുപ്പ് ഇറക്കിയ ഈ ഉത്തരവ് കണ്ടാൽ സാധാരണക്കാരുടെ കണ്ണ് തള്ളും. ഒക്ടോബറിൽ 2,06,385, നവംബറിൽ 1,97,286, ഡിസംബർ മാസം 2,01,763. അങ്ങനെ ആകെ മൂന്നു മാസം ചായ കുടിക്കാൻ 6,05,434 രൂപ. ചീഫ് സെക്രട്ടറിയുടെയും മറ്റു വകുപ്പ് സെക്രട്ടറിമാരുടെയും മൂന്നു മാസത്തെ ചായ കുടി ചിലവാണ് ഈ കണക്ക്. ‌മറ്റു കാര്യങ്ങൾക്കുള്ള തുക എന്ന ശീർശകത്തിൽ തുക അനുവദിച്ചു ഉത്തരവുമിറക്കി. സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യൻ കോഫീ ഹൗസിനാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെന്ന സർക്കാർ വിശദീകരണത്തിനിടെ പുറത്തിറങ്ങിയ ഈ ഉത്തരവ് ഇതിനോടകം ചർച്ചയായിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം : **സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ കണക്ക് വിവരങ്ങൾ പുറത്ത്. മൂന്നു മാസത്തെ ചായ കുടിക്കായി സർക്കാരിന് ചിലവായത് 6 ലക്ഷം രൂപ. തുക അനുവദിച്ചു സർക്കാർ ഉത്തരവുമിറക്കി.ഫെബ്രുവരി 2 നു പൊതുഭരണ വകുപ്പ് ഇറക്കിയ ഈ ഉത്തരവ് കണ്ടാൽ സാധാരണക്കാരുടെ കണ്ണ് തള്ളും. ഒക്ടോബറിൽ 2,06,385, നവംബറിൽ 1,97,286, ഡിസംബർ മാസം 2,01,763. അങ്ങനെ ആകെ മൂന്നു മാസം ചായ കുടിക്കാൻ 6,05,434 രൂപ. ചീഫ് സെക്രട്ടറിയുടെയും മറ്റു വകുപ്പ് സെക്രട്ടറിമാരുടെയും മൂന്നു മാസത്തെ ചായ കുടി ചിലവാണ് ഈ കണക്ക്. ‌മറ്റു കാര്യങ്ങൾക്കുള്ള തുക എന്ന ശീർശകത്തിൽ തുക അനുവദിച്ചു ഉത്തരവുമിറക്കി. സെക്രട്ടറിയേറ്റിനുള്ളിലെ ഇന്ത്യൻ കോഫീ ഹൗസിനാണ് തുക അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെന്ന സർക്കാർ വിശദീകരണത്തിനിടെ പുറത്തിറങ്ങിയ ഈ ഉത്തരവ് ഇതിനോടകം ചർച്ചയായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340894/secretaryeteteaexpence)