---
title: "ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി:  കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ നടത്തും"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340906/kelakam"
published_at: "2026-02-08T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69888b14eac39_IMG-20260208-WA0044.jpg"
keywords: []
---

# ചിത്രശലഭങ്ങളെക്കുറിച്ചു സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ പരിപാടി:  കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നാളെ നടത്തും

> **Lead Summary:** കേളകം:കേരളത്തിലെ ആദ്യത്തെ ശലഭ സങ്കേതമായ ആറളം ശലഭ സങ്കേതത്തെക്കുറിച്ചും ചിത്രശലഭങ്ങളെക്കുറിച്ചും സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്ക രണ പരിപാടി തിങ്കളാഴ്ച രാവിലെ 10.30 ന് കേളകം സെന്റ്. തോമസ് ഹൈസ്‌കൂളിൽ നടക്കുമെന്ന് ആറളം വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് വാർഡൻ രമ്യ രാഘവൻ അറിയിച്ചു.

## Article Content

കേളകം:കേരളത്തിലെ ആദ്യത്തെ ശലഭ സങ്കേതമായ ആറളം ശലഭ സങ്കേതത്തെക്കുറിച്ചും ചിത്രശലഭങ്ങളെക്കുറിച്ചും സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്ക രണ പരിപാടി തിങ്കളാഴ്ച രാവിലെ 10.30 ന് കേളകം സെന്റ്. തോമസ് ഹൈസ്‌കൂളിൽ നടക്കുമെന്ന് ആറളം വൈൽഡ് ലൈഫ് അസിസ്റ്റൻ്റ് വാർഡൻ രമ്യ രാഘവൻ അറിയിച്ചു.

കേളകം സെന്റ്. തോമസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ എം.വി.മാത്യുവിൻ്റെഅദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് ആറളം വൈൽഡ്‌ലൈഫ് വാർഡൻ വി.രതീശൻ ഉൽഘാടനം നടത്തും. പ്രശസ്ത ശലഭ നിരീക്ഷകനും, പരിസ്ഥിതി പ്രവർത്തകനും, സീക്ക് എക്‌സിക്യൂട്ടീവ് മെമ്പറുമായ വി .സി. ബാലകൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തും.ഡോ. റോഷ്‌നാഥ് രമേശ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി .പി.മക്‌സൂദ് തുടങ്ങിയവർ സംസാരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340906/kelakam)