---
title: "ശബരിമല സ്വർണ കൊള്ള:  പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും "
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/340955/sabarimala"
published_at: "2026-02-09T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69897c5e00506_IMG-20240104-WA0017.jpg"
keywords: []
---

# ശബരിമല സ്വർണ കൊള്ള:  പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും 

> **Lead Summary:** കൊച്ചി: ശബരിമല ദ്വാരപാലക ശിൽപത്തിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും എത്രത്തോളം സ്വർണം നഷ്ടമായെന്ന വിവരം പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്‍സിയുടെ പരിശോധനാ റിപ്പോർട്ട് എസ്ഐടിക്ക് ലഭിച്ചത്. പാളികളിൽ നിന്ന് 989 ഗ്രാം സ്വർണം ലഭിച്ചെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി നൽകിയിരുന്ന മൊഴി.

## Article Content

കൊച്ചി: ശബരിമല ദ്വാരപാലക ശിൽപത്തിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും എത്രത്തോളം സ്വർണം നഷ്ടമായെന്ന വിവരം പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയെ അറിയിച്ചേക്കും. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്‍സിയുടെ പരിശോധനാ റിപ്പോർട്ട് എസ്ഐടിക്ക് ലഭിച്ചത്. പാളികളിൽ നിന്ന് 989 ഗ്രാം സ്വർണം ലഭിച്ചെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി നൽകിയിരുന്ന മൊഴി.

എന്നാൽ ഇതിൽ കൂടുതൽ സ്വർണം നഷ്ടമായിട്ടുണ്ടെന്നാണ് വി എസ്എസ്‍സി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/340955/sabarimala)