---
title: "കൊല്ലത്ത് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം: മുരാരി തന്ത്രി പിടിയില്‍"
english_title: "Kollampocsocase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341046/kollampocsocase"
published_at: "2026-02-09T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69899bd190a7e_1000179169.jpg"
keywords: []
---

# കൊല്ലത്ത് പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം: മുരാരി തന്ത്രി പിടിയില്‍

> **Lead Summary:** **കൊല്ലം: **ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ തന്ത്രി പിടിയിൽ. വെണ്ടാർ സ്വദേശി ‘മുരാരി തന്ത്രി’യെന്ന രാജൻ ബാബുവിനെ ഭരണിക്കാവ് ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് പിടികൂടിയത്. ജ്യോത്സ്യനെതിരെ പുത്തൂർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിക്കെതിരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളിച്ച് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞിരുന്നു.

## Article Content

**കൊല്ലം: **ബാധ ഒഴിപ്പിക്കാനെത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ തന്ത്രി പിടിയിൽ. വെണ്ടാർ സ്വദേശി ‘മുരാരി തന്ത്രി’യെന്ന രാജൻ ബാബുവിനെ ഭരണിക്കാവ് ഉദയ റോയൽ ടവർ ഹോട്ടലിൽ നിന്നാണ് പിടികൂടിയത്. ശാസ്താംകോട്ട, പുത്തൂർ പൊലീസ് സംഘം സംയുക്തമായാണ് പിടികൂടിയത്. ജ്യോത്സ്യനെതിരെ പുത്തൂർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിക്കെതിരെ പ്രതി ലെെംഗികാതിക്രമം നടത്തിയത്. ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളിച്ച് പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341046/kollampocsocase)