---
title: "‘ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും, സച്ചിദാനന്ദൻ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും’: വി ശിവൻകുട്ടി"
english_title: "Vsivankutty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341074/vsivankutty"
published_at: "2026-02-09T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6989b24628aaf_1000179220.jpg"
keywords: []
---

# ‘ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും, സച്ചിദാനന്ദൻ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും’: വി ശിവൻകുട്ടി

> **Lead Summary:** **കൊച്ചി: **സച്ചിദാനന്ദന്റെ പ്രതികരണം, എന്തുകൊണ്ട് അങ്ങനെ ഒരു വിലയിരുത്തൽ നടത്തി എന്ന് അറിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. അദ്ദേഹം പറഞ്ഞത് ശിരിയല്ല. ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും. അദ്ദേഹം തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും തുടർച്ചയായി ഭരണത്തിൽ വന്നാലും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

## Article Content

**കൊച്ചി: **സച്ചിദാനന്ദന്റെ പ്രതികരണം, എന്തുകൊണ്ട് അങ്ങനെ ഒരു വിലയിരുത്തൽ നടത്തി എന്ന് അറിയില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. അദ്ദേഹം പറഞ്ഞത് ശിരിയല്ല. ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും. അദ്ദേഹം തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും തുടർച്ചയായി ഭരണത്തിൽ വന്നാലും അങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

ആൻ്റോ ആൻ്റണി രണ്ടുകോടി വാങ്ങിയത് എന്തിന്. ആരു പറഞ്ഞിട്ടാണ് വാങ്ങിയത്. പ്രതിപക്ഷ നേതാവിൻ്റെ പങ്കെന്ത്. കോൺഗ്രസ് നേതാക്കൾ എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ബക്രീദിന് മൂന്ന് ദിവസത്തെ അവധി വേണമെന്ന സമസ്തയുടെ ആവശ്യം, നയപരമായ കാര്യമാണ്, ആലോചിച്ച ശേഷമേ തീരുമാനം ആക്കാൻ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടായാല്‍ മലയാളത്തിലെ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദന്‍. വികസിത അര്‍ധവികസിത രാജ്യങ്ങളെക്കാള്‍ മേലെയായിരിക്കും കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പാവങ്ങള്‍ എന്ന പ്രയോഗം ഇനി മലയാള ഭാഷയില്‍ ജനങ്ങളെ മുന്‍നിര്‍ത്തി പറയാനുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സച്ചിദാനന്റെയല്ല, ഈ പ്രപഞ്ചത്തിലെ ഏത് വിമര്‍ശനങ്ങളെയും ഉള്‍ക്കൊള്ളും. ഉള്‍ക്കൊള്ളുക എന്ന് പറഞ്ഞാല്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നാണ്. അദ്ദേഹം വിമര്‍ശിച്ച ലേഖനം അവസാനം വരെ വായിച്ചാല്‍ പാര്‍ലമെന്ററി സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നാണ് വ്യക്തമാകുക.

അദ്ദേഹത്തിന്റെതായ അഭിപ്രായം അദ്ദേഹം പ്രകടിപ്പിച്ചു. അതിനര്‍ഥം ഇടത് സര്‍ക്കാര്‍ വരേണ്ട എന്നല്ല. സിപിഎമ്മിനെ സംബന്ധിച്ച് തോല്‍വി എന്നത് അവസാനത്തെ തോല്‍വിയോ ജയം എന്നത് ആത്യന്തിക വിജയമോ അല്ല. കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകേണ്ടതിന്റെ കാരണം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തുത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341074/vsivankutty)