---
title: "ഒളവിലം എം.ടി.എം വഫിയ്യ കോളജ് സനദ് ദാന സമ്മേളനവും അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു"
english_title: "Syed Munawwar Ali Shihab Thangal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34113/syed-munawwar-ali-shihab-thangal"
published_at: "2022-03-26T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623f34215ee4b_Picsart_22-03-26_20-56-17-400.jpg"
keywords: []
---

# ഒളവിലം എം.ടി.എം വഫിയ്യ കോളജ് സനദ് ദാന സമ്മേളനവും അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു

> **Lead Summary:** ഒളവിലം എം.ടി.എം വഫിയ്യ കോളജ് സനദ് ദാന സമ്മേളനവും അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. അഡ്വ. കെ ശുഹൈബ് തങ്ങൾ അധ്യക്ഷനായി.

## Article Content

ഒളവിലം എം.ടി.എം വഫിയ്യ കോളജ് സനദ് ദാന സമ്മേളനവും അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. അഡ്വ. കെ ശുഹൈബ് തങ്ങൾ അധ്യക്ഷനായി.

അബ്ദുൽ ഹക്കീം ഫൈസി സനദ് ദാന പ്രഭാഷണം നിർവ്വഹിച്ചു. ഡോ: പുത്തൂർ മുസ്തഫ വിശിഷ്ടാതിഥിയായി. ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം പ്രമുഖ വ്യവസായിയി സൈനുൽ ആബിദ് നിർവഹിച്ചു.

ഡോ:അലി ഹുസൈൻ വാഫി, ഡോ. താജുദ്ദീൻ വാഫി, ഡോ. ജലീൽ വാഫി, അബ്ദുൽ റസാഖ് വാഫി, എൻ.എ അബൂബക്കർ, എൻ.എ കരീം, സിഗ് മ നാസർ ഹാജി, കോറോത്ത് അഹമ്മദ് ഹാജി, എം സുലൈമാൻ, ഇ. ഷറഫുദ്ദീൻ, വി.കെ കാസിം, വി.കെ ഖാലിദ്, വി.പി മുനീർ, കെ അബൂബക്കർ, കെ. അബ്ദുൽ നസീർ, സി.കെ മുഹമ്മദ് അബ്ബാസ് സംസാരിച്ചു.

തുടർന്ന് നടന്ന സനദ് ദാനം പാണക്കാട് സമീറ ബീവി, പാണക്കാട് സജ്ന ബീവി സംബന്ധിച്ചു. ഷിഫാനത്ത് അധ്യക്ഷയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34113/syed-munawwar-ali-shihab-thangal)