---
title: "എൻഎസ്എസ് പുരസ്‌കാര നിറവിൽ കണ്ണൂർ കുഞ്ഞിമംഗലം സ്കൂ‌ൾ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341162/kannur"
published_at: "2026-02-10T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698abdaa632b3_Screenshot_2026-02-10_103706.jpg"
keywords: []
---

# എൻഎസ്എസ് പുരസ്‌കാര നിറവിൽ കണ്ണൂർ കുഞ്ഞിമംഗലം സ്കൂ‌ൾ

> **Lead Summary:** കണ്ണൂർ: നാഷനൽ സർവീസ് സ്ക‌ീം സംസ്‌ഥാനതലത്തിൽ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിന് 4 അവാർഡുകൾ. സംസ്ഥാനതലത്തിൽ മികച്ച യൂണിറ്റിനുള്ള പുരസ്കാരം നേടി. മികച്ച പ്രോഗ്രാം ഓഫിസറായി സിന്ധു പടോളി, മികച്ച വൊളന്റിയറായി വാണി മുരളീധരൻ എന്നിവർ പുരസ്കാരത്തിന് അർഹരായി. റീജനൽതലത്തിലെ മികച്ച വൊളന്റിയറായി കാർത്തിക് രമേശനെ തിരഞ്ഞെടുത്തു. സാമൂഹിക പ്രതിബദ്ധതയുള്ള പല പ്രവർത്തനങ്ങളും സ്കൂളിലും സമൂഹത്തിലും ഏറ്റെടുത്തു നടത്തിയതിലൂടെ യാണ് പുരസ്കാര നിറവിലേക്ക് എത്തിയത്.

## Article Content

കണ്ണൂർ: നാഷനൽ സർവീസ് സ്ക‌ീം സംസ്‌ഥാനതലത്തിൽ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂ‌ളിന് 4 അവാർഡുകൾ. സംസ്ഥാനതലത്തിൽ മികച്ച യൂണിറ്റിനുള്ള പുരസ്കാരം നേടി. മികച്ച പ്രോഗ്രാം ഓഫിസറായി സിന്ധു പടോളി, മികച്ച വൊളന്റിയറായി വാണി മുരളീധരൻ എന്നിവർ പുരസ്കാരത്തിന് അർഹരായി. റീജനൽതലത്തിലെ മികച്ച വൊളന്റിയറായി കാർത്തിക് രമേശനെ തിരഞ്ഞെടുത്തു. സാമൂഹിക പ്രതിബദ്ധതയുള്ള പല പ്രവർത്തനങ്ങളും സ്കൂളിലും സമൂഹത്തിലും ഏറ്റെടുത്തു നടത്തിയതിലൂടെ യാണ് പുരസ്കാര നിറവിലേക്ക് എത്തിയത്.

അതിഥിത്തൊഴിലാളി കുടുംബത്തിലെ സഹപാഠിക്കു വീട് നിർമിച്ചു കൊടുത്തു, രാമപുരം പുഴ യോരത്തു കണ്ടൽ ത്തൈകൾ വച്ചു പിടിപ്പിച്ചു, സ്കൂളിൽ കണ്ടൽത്തൈകളുടെ നഴ്സറിയൊരുക്കി. ലഹരിവിരുദ്ധ പ്രവർത്തനങ്ങ ളുടെ ഭാഗമായി ലഹരിവിരുദ്ധ പാവനാടകം ഒട്ടേറെ വേദികളിലും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341162/kannur)