---
title: "മിനി ജോബ് ഫെയര്‍"
english_title: "Jobfair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341172/jobfair"
published_at: "2026-02-10T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ac62a6db48_download.png"
keywords: []
---

# മിനി ജോബ് ഫെയര്‍

> **Lead Summary:** കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 ന് രാവിലെ 10 മണി മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, സെയില്‍സ് മാനേജര്‍ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 22 മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികയിലേക്കും 25 മുതല്‍ 36 വയസുവരെയുള്ളവര്‍ക്ക് സെയില്‍സ് മാനേജര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497-2700831

## Article Content

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 11 ന് രാവിലെ 10 മണി മുതല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, സെയില്‍സ് മാനേജര്‍ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ള 22 മുതല്‍ 36 വയസ് വരെയുള്ളവര്‍ക്ക് റിലേഷന്‍ഷിപ്പ് മാനേജര്‍ തസ്തികയിലേക്കും 25 മുതല്‍ 36 വയസുവരെയുള്ളവര്‍ക്ക് സെയില്‍സ് മാനേജര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് കൊണ്ടുവന്ന് അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497-2700831

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341172/jobfair)