---
title: " ഭിന്നശേഷിക്കാര്‍ക്കായി വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍മേള 14 "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341297/kannur"
published_at: "2026-02-11T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698bcb4bd49ee_images.png"
keywords: []
---

#  ഭിന്നശേഷിക്കാര്‍ക്കായി വിജ്ഞാനകേരളം വെര്‍ച്വല്‍ തൊഴില്‍മേള 14 

> **Lead Summary:** കണ്ണൂർ : വിജ്ഞാന കേരളം തൊഴില്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രത്യേക വെര്‍ച്വല്‍ ജോബ് ഫെയര്‍ ഫെബ്രുവരി 14 ന് തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. 21 മുതല്‍ 31 വയസുവരെ പ്രായമുള്ള, 40 മുതല്‍ 60 ശതമാനം വരെ ലോക്കോമോട്ടോര്‍ ഡിസബിലിറ്റിയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

## Article Content

കണ്ണൂർ : വിജ്ഞാന കേരളം തൊഴില്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രത്യേക വെര്‍ച്വല്‍ ജോബ് ഫെയര്‍ ഫെബ്രുവരി 14 ന് തലശ്ശേരി എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. 21 മുതല്‍ 31 വയസുവരെ പ്രായമുള്ള, 40 മുതല്‍ 60 ശതമാനം വരെ ലോക്കോമോട്ടോര്‍ ഡിസബിലിറ്റിയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

എക്സിക്യൂട്ടീവ്, പര്‍ച്ചേസ്, സെയില്‍സ് അഡ്മിനിസ്ട്രേഷന്‍, സര്‍വീസ് സെന്റര്‍ എക്സിക്യൂട്ടീവ്, ഡെവലപ്പര്‍, സാപ് കണ്‍സള്‍ട്ടന്റ്, സീനിയര്‍ എക്സിക്യൂട്ടീവ് എന്നിങ്ങനെയുള്ള വ്യത്യസ്ത തസ്തികകളില്‍ കേരളത്തിനകത്തും പുറത്തുമായി 35 ലധികം ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ഡി ഡബ്ല്യു എം എസ് കണക്ട് ആപ്പ് വഴി അപേക്ഷിക്കാം. പൂര്‍ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴിയാണ് അഭിമുഖം. മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനും തൊഴില്‍ വിശദാംശങ്ങള്‍ക്കും തൊട്ടടുത്തുള്ള ബ്ലോക്ക് പഞ്ചായത്ത്/നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാനകേരളം ജോബ് സ്റ്റേഷനുമായി ബന്ധപ്പെടാം. അപേക്ഷ സമര്‍പ്പിക്കാന്‍ സഹായം ആവശ്യമുള്ളവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന കേരളം ഫെസിലിറ്റേഷന്‍ സെന്ററുമായി ബന്ധപ്പെടാം.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341297/kannur)