---
title: "സി എം ഷീൽഡ് പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ജേതാക്കളായി കൂടാളി എച്ച് എസ് എസ് റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341353/kannur"
published_at: "2026-02-11T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c1d7311df2_IMG-20260211-WA0017.jpg"
keywords: []
---

# സി എം ഷീൽഡ് പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ജേതാക്കളായി കൂടാളി എച്ച് എസ് എസ് റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ്

> **Lead Summary:** കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാലയത്തിലെ മികച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ്, റോവർ ആൻഡ് റേഞ്ചർ വിഭാഗത്തിന് നൽകിവരുന്ന മുഖ്യമന്ത്രിയുടെ പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും കൂടാളി എച്ച് എസ് എസ് റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ് കരസ്ഥമാക്കി. 2023ല്‍ പ്രവർത്തനം ആരംഭിച്ച റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ് മികവുറ്റ സാമൂഹിക പ്രവർത്തനത്തിലൂടെ കഴിഞ്ഞവർഷവും സി എം ഷീൽഡ് പുരസ്കാരം നേടിയിരുന്നു. സ്കൗട്ടിങ്ങിലെ ഏറ്റവും ഉയർന്ന വിഭാഗമായ റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റിൽ 12 ആൺകുട്ടികളും 12 പെൺകുട്ടികളും അടങ്ങുന്നതാണ് യൂണിറ്റ്. വിദ്യാർത്ഥികളിലെ വെ ക്തിത്യ രൂപീകരണത്തിനും സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിനും കാഴ്ചവെച്ച വിവിധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് പുരസ്കാരം വീണ്ടും തേടിയെത്തിയത്. അധ്യാപകരായ ഒ വി നിതീഷ്( റോവർ സ്കൗട്ട് ലീഡർ) കെ ടി വിനീത( റെയിഞ്ചർ ലീഡർ ) എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

## Article Content

കണ്ണൂർ : കണ്ണൂർ ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാലയത്തിലെ മികച്ച സ്കൗട്ട് ആൻഡ് ഗൈഡ്സ്, റോവർ ആൻഡ് റേഞ്ചർ വിഭാഗത്തിന് നൽകിവരുന്ന മുഖ്യമന്ത്രിയുടെ പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും കൂടാളി എച്ച് എസ് എസ് റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ് കരസ്ഥമാക്കി. 2023ല്‍ പ്രവർത്തനം ആരംഭിച്ച റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റ് മികവുറ്റ സാമൂഹിക പ്രവർത്തനത്തിലൂടെ കഴിഞ്ഞവർഷവും സി എം ഷീൽഡ് പുരസ്കാരം നേടിയിരുന്നു. സ്കൗട്ടിങ്ങിലെ ഏറ്റവും ഉയർന്ന വിഭാഗമായ റോവർ ആൻഡ് റേഞ്ച്ർ യൂണിറ്റിൽ 12 ആൺകുട്ടികളും 12 പെൺകുട്ടികളും അടങ്ങുന്നതാണ് യൂണിറ്റ്. വിദ്യാർത്ഥികളിലെ വെ ക്തിത്യ രൂപീകരണത്തിനും സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിനും കാഴ്ചവെച്ച വിവിധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് പുരസ്കാരം വീണ്ടും തേടിയെത്തിയത്. അധ്യാപകരായ ഒ വി നിതീഷ്( റോവർ സ്കൗട്ട് ലീഡർ) കെ ടി വിനീത( റെയിഞ്ചർ ലീഡർ ) എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341353/kannur)