---
title: "കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി"
english_title: "Colectoretemarchanddarana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341401/colectoretemarchanddarana"
published_at: "2026-02-11T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698c470c9811a_1000179738.jpg"
keywords: []
---

# കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി

> **Lead Summary:** **കണ്ണൂർ :** വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.CWSA സംസ്ഥാന പ്രസിഡന്റ്‌ ചന്ദ്രൻ കുറ്റ്യാടി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**കണ്ണൂർ :** വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി.CWSA സംസ്ഥാന പ്രസിഡന്റ്‌ ചന്ദ്രൻ കുറ്റ്യാടി ഉദ്ഘാടനം നിർവഹിച്ചു.

നിർമ്മാണ മേഖലയിൽ തൊഴിൽ ഉറപ്പുവരുത്തുക, പുതിയ സോഫ്റ്റ്‌വെയർ സുതാര്യമാക്കുക തുടങ്ങി 9 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ നടത്തിയത്.പരിപാടിയിൽ CWSA കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ഗംഗാധരൻ സ്വാഗതം പറഞ്ഞു.ജില്ലാ പ്രസിഡണ്ട് ദാമു വെള്ളാവ് അധ്യക്ഷത വഹിച്ചു.CWSA സംസ്ഥാന വൈസ് പ്രസിഡണ്ട് സതീശൻ കെ വി,അഡ്വൈസറി ബോർഡ് ചെയർമാൻ എ പ്രേമൻ, മുൻ അഡ്വൈസറി ബോർഡ് ചെയർമാൻ എ വേണുഗോപാൽ, അച്ചടക്ക സമിതി ചെയർമാൻ സി വിനോദ്, മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി വി ശിവദാസൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.CWSABജില്ലാ ട്രഷറർ പി രാജീവൻ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341401/colectoretemarchanddarana)