---
title: "ഇന്ന് അർധരാത്രി മുതൽ  ദേശീയ പണിമുടക്ക്"
english_title: " Two days national strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34143/two-days-national-strike"
published_at: "2022-03-27T07:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623fc8736f321_images (4).jpeg"
keywords: []
---

# ഇന്ന് അർധരാത്രി മുതൽ  ദേശീയ പണിമുടക്ക്

> **Lead Summary:** തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തൊഴിലാളിസംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽനിന്ന് പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.

## Article Content

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തൊഴിലാളിസംഘടനകൾ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽനിന്ന് പാൽ, പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ ഒഴിവാക്കി.

മാർച്ച് 27-ന് രാത്രി 12 മുതൽ 29-ന് രാത്രി 12 വരെ 48 മണിക്കൂറാണ് പണിമുടക്ക്.

വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മോട്ടോർ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കുന്നതുകൊണ്ട് കടകമ്പോളങ്ങൾ അടച്ച് സഹകരിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികളായ ആർ. ചന്ദ്രശേഖരൻ, എളമരം കരീം എം.പി., കെ.പി. രാജേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34143/two-days-national-strike)