---
title: "സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നാലാം ദിവസവും തുടരുന്നു"
english_title: "Bus strike 4th day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34147/bus-strike-4th-day"
published_at: "2022-03-27T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623fcb2773866_bus-strike.jpg.image.845.440.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നാലാം ദിവസവും തുടരുന്നു

> **Lead Summary:** സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നാലാം ദിവസവും തുടരുന്നു. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാറിലാണ് സമരം സാരമായി ബാധിച്ചത്.

## Article Content

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം നാലാം ദിവസവും തുടരുന്നു. സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാറിലാണ് സമരം സാരമായി ബാധിച്ചത്.

തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ ഓടുന്നുണ്ട്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാവുന്നതുവരെ സമരം പിന്‍വലിക്കില്ലെന്ന് നിലപാടിലാണ് ബസുടമകള്‍.

സമരം അതിജീവന പോരാട്ടമാണ്. സര്‍ക്കാറിനോട് ഏറ്റുമുട്ടുന്നുവെന്ന് പറഞ്ഞ് തങ്ങളെ ജനവിരുദ്ധരായാണ് മന്ത്രി ചിത്രീകരിക്കുന്നതെന്ന് ബസുടമകള്‍ പറഞ്ഞു. 

അതേസമയം നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ബസുടമകള്‍ സമരം ചെയ്യുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. 30ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ മാത്രമേ നിരക്ക് വര്‍ധന സംബന്ധിച്ച്‌ അന്തിമ തീരുമാനമുണ്ടാവൂ എന്നും മന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34147/bus-strike-4th-day)