---
title: "സൗജന്യറേഷൻ പദ്ധതി സെപ്‌റ്റംബർവരെ നീട്ടി"
english_title: "Free ration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34148/free-ration"
published_at: "2022-03-27T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623fcc427a1d2_images (6).jpeg"
keywords: []
---

# സൗജന്യറേഷൻ പദ്ധതി സെപ്‌റ്റംബർവരെ നീട്ടി

> **Lead Summary:** പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആറുമാസത്തേക്കുകൂടി നീട്ടി.

## Article Content

പാവപ്പെട്ടവർക്ക് സൗജന്യ റേഷൻ നൽകുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആറുമാസത്തേക്കുകൂടി നീട്ടി.

ഏപ്രിൽ മുതൽ സെപ്റ്റംബർവരെ പദ്ധതി നടപ്പാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. 2020 ഏപ്രിലിലെ കോവിഡ് കാലത്താണ് പദ്ധതിയാരംഭിച്ചത്.

80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുന്നുണ്ട്. ഇതുവരെ 2.60 ലക്ഷം കോടി രൂപ ചെലവിട്ടു. സെപ്‌റ്റംബർവരെ പദ്ധതി നീട്ടുമ്പോൾ 80,000 കോടി അധികം ചെലവാകും. ഇതിനകം 1000 ലക്ഷം ടണ്ണിലധികം ഭക്ഷ്യധാന്യം വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34148/free-ration)