---
title: "സംസ്ഥാനത്ത് റേഷന്‍ കടകളും  ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും"
english_title: "Ration shop"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34149/ration-shop"
published_at: "2022-03-27T08:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623fccebee39d_images (7).jpeg"
keywords: []
---

# സംസ്ഥാനത്ത് റേഷന്‍ കടകളും  ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

> **Lead Summary:** സംസ്ഥാനത്ത് റേഷന്‍ കടകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.

## Article Content

സംസ്ഥാനത്ത് റേഷന്‍ കടകളും ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും പൊതുപണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം.

പണിമുടക്കിന്‍റെ പശ്ചാത്തലത്തില്‍ സമയത്ത് റേഷന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തലിലാണ് തീരുമാനം.

എന്നാല്‍ പണിമുടക്ക് ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നും മന്ത്രി ആവശ്യപ്പെട്ടതുപോലെ ഇന്ന് റേഷന്‍ കടകള്‍ തുറക്കാന്‍ തയ്യാറല്ലെന്നും ഒരു വിഭാഗം വ്യാപാരികള്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 48 മണിക്കൂറാണ് പണിമുടക്ക്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ ആവകാശങ്ങള്‍ സംരക്ഷിക്കുക, പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34149/ration-shop)