---
title: "ഓണ്‍ലൈന്‍ പരീക്ഷ മാറ്റി"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341515/kannur"
published_at: "2026-02-12T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d3a8370e04_download_(21).jpeg"
keywords: []
---

# ഓണ്‍ലൈന്‍ പരീക്ഷ മാറ്റി

> **Lead Summary:** കണ്ണൂർ: പൊതുപണിമുടക്ക് നടക്കുന്നതിനാല്‍ ഫെബ്രുവരി 12 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ നടത്താനിരുന്ന ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ്) ഡയറക്ട് റിക്രൂട്ട്മെന്റ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് - സ്റ്റേറ്റ് വൈഡ് (കാറ്റഗറി നമ്പര്‍ 580/2024) തസ്തികയുടെ ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി 21-ാം തീയതിയിലേക്ക് മാറ്റിയതായി കെ.പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു. പരീക്ഷാ സമയത്തിലോ, പരീക്ഷാ കേന്ദ്രത്തിലോ മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം തന്നെ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പുതുക്കിയ തീയതിയില്‍ കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 04952371500

## Article Content

കണ്ണൂർ: പൊതുപണിമുടക്ക് നടക്കുന്നതിനാല്‍ ഫെബ്രുവരി 12 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ നടത്താനിരുന്ന ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിംഗ്) ഡയറക്ട് റിക്രൂട്ട്മെന്റ് ഇന്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റ് - സ്റ്റേറ്റ് വൈഡ് (കാറ്റഗറി നമ്പര്‍ 580/2024) തസ്തികയുടെ ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി 21-ാം തീയതിയിലേക്ക് മാറ്റിയതായി കെ.പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു. പരീക്ഷാ സമയത്തിലോ, പരീക്ഷാ കേന്ദ്രത്തിലോ മാറ്റമില്ല. ഉദ്യോഗാര്‍ഥികള്‍ ഇതിനോടകം തന്നെ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി പുതുക്കിയ തീയതിയില്‍ കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ എത്തണം. ഫോണ്‍- 04952371500

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341515/kannur)