---
title: "പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന്"
english_title: "Man ki baat today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34152/man-ki-baat-today"
published_at: "2022-03-27T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623fd221be567_images (8).jpeg"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന്

> **Lead Summary:** ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് മന്‍ കി ബാത്തിലൂടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

## Article Content

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് ഇന്ന്. രാവിലെ പതിനൊന്ന് മണിക്ക് മന്‍ കി ബാത്തിലൂടെ മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.

പരിപാടിയുടെ എണ്‍പത്തിയേഴാമത് എപ്പിസോഡാണ് ഇന്നത്തേത്.

നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പിക്കായിരുന്നു വിജയം.

2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34152/man-ki-baat-today)