---
title: "കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയം ഒരുക്കിയ അക്ഷര പറവകൾ പുനർജനിക്കുന്നു എന്ന കൈയെഴുത്ത് മാസികയുടെ ശിൽപ്പികൾ ഒത്തു ചേർന്നു"
english_title: "Kelakam ems library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34156/kelakam-ems-library"
published_at: "2022-03-27T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/623fd57eccdee_IMG-20220327-WA0031.jpg"
keywords: []
---

# കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയം ഒരുക്കിയ അക്ഷര പറവകൾ പുനർജനിക്കുന്നു എന്ന കൈയെഴുത്ത് മാസികയുടെ ശിൽപ്പികൾ ഒത്തു ചേർന്നു

> **Lead Summary:** കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയം ഒരുക്കിയ അക്ഷര പറവകൾ പുനർജനിക്കുന്നു എന്ന കൈയെഴുത്ത് മാസികയുടെ ശിൽപ്പികൾ ഒത്തു ചേർന്നു.

## Article Content

കേളകം ഇ എം എസ് സ്മാരക ഗ്രന്ഥാലയം ഒരുക്കിയ അക്ഷര പറവകൾ പുനർജനിക്കുന്നു എന്ന കൈയെഴുത്ത് മാസികയുടെ ശിൽപ്പികൾ ഒത്തു ചേർന്നു.

എഴുത്തുകാർക്കും ചിത്രകാരൻമാർക്കും മറ്റ് അണിയറ ശിൽപ്പികൾക്കും അനുമോദനമായാണ് പരിപാടി നടത്തിയത്.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത് കമൽ ഉദ്ഘാടനം ചെയ്തു.

ലൈബ്രറി വൈസ് പ്രസിഡണ്ട് രമണൻ പി.എം. അധ്യക്ഷനായിരുന്നു. കേളകം സെൻ്റ് തോമസ് എച്ച് എസ് എസ് അധ്യാപികസീന ഇ.എസ് സൃഷ്ടികൾ വിലയിരുത്തി സംസാരിച്ചു. ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗൺസിലർ ബഷീർ കെ.എ. പ്രസംഗിച്ചു. ,ലൈബ്രറി സെക്രട്ടറി കെ.പി ഷാജി സ്വാഗതവും കെജി വിജയപ്രസാദ് നന്ദിയും പറഞ്ഞു.

ത്രേസ്യാക്കുട്ടി എ.വി, ടി.കെ. ബാഹുലേയൻ, ലയ പി.ഉണ്ണി, സോജൻ വർഗ്ഗീസ് എന്നിവർ എഴുത്തനുഭവങ്ങൾ പങ്കിട്ടു. എല്ലാവർക്കും ഉപഹാരം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34156/kelakam-ems-library)