---
title: "അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഡ്യവുമായി മാധ്യമപ്രവർത്തകർ പ്രകടനം നടത്തി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341566/kannur"
published_at: "2026-02-12T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d7fe63cb65_IMG-20260212-WA0028.jpg"
keywords: []
---

# അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഡ്യവുമായി മാധ്യമപ്രവർത്തകർ പ്രകടനം നടത്തി

> **Lead Summary:** കണ്ണൂർ: ട്രേഡ് യൂനിയൻ സംയുക്ത സമരസമിതി നടത്തിയ അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂനിയൻ - കേരള ന്യൂസ് പേപ്പർ എംപ്ളോയിസ് ഫെഡറേഷൻകണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി റെയിൽവെ സ്റ്റേഷനിലേക്കുള്ള പ്രതിഷേധ മാർച്ചിലുംധർണയിലും അണി ചേർന്നു.. പണിമുടക്ക് ദിവസം രാവിലെ പത്തിന് കണ്ണൂർ പ്രസ് ക്ളബ്ബിൻ്റെ മുൻപിൽ ആരംഭിച്ച മാധ്യമപ്രവർത്തകരുടെ പ്രകടനം പഴയ ബസ് സ്റ്റാൻഡിൻ്റെ സമീപത്തു നിന്നും ട്രേഡ് യൂനിയൻ സംയുക്ത സമരസമിതി പ്രകടനവുമായി സംയോജിച്ച് റെയിൽവെ സ്റ്റേഷന് മുൻപിൽ സമാപിച്ചു.

## Article Content

കണ്ണൂർ: ട്രേഡ് യൂനിയൻ സംയുക്ത സമരസമിതി നടത്തിയ അഖിലേന്ത്യാ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യൂനിയൻ - കേരള ന്യൂസ് പേപ്പർ എംപ്ളോയിസ് ഫെഡറേഷൻകണ്ണൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി റെയിൽവെ സ്റ്റേഷനിലേക്കുള്ള പ്രതിഷേധ മാർച്ചിലുംധർണയിലും അണി ചേർന്നു.. പണിമുടക്ക് ദിവസം രാവിലെ പത്തിന് കണ്ണൂർ പ്രസ് ക്ളബ്ബിൻ്റെ മുൻപിൽ ആരംഭിച്ച മാധ്യമപ്രവർത്തകരുടെ പ്രകടനം പഴയ ബസ് സ്റ്റാൻഡിൻ്റെ സമീപത്തു നിന്നും ട്രേഡ് യൂനിയൻ സംയുക്ത സമരസമിതി പ്രകടനവുമായി സംയോജിച്ച് റെയിൽവെ സ്റ്റേഷന് മുൻപിൽ സമാപിച്ചു.

തുടർന്ന് റെയിൽവെ സ്റ്റേഷൻ കവാടത്തിന് മുൻപിൽ നടന്ന ധർണയിൽ കെ.യു.ഡബ്ള്യൂ. ജെ- കെ.എൻ.ഇ.എഫ് ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. പ്രതിഷേധ മാർച്ചിന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി ജേഷ്, സംസ്ഥാ കമ്മിറ്റിയംഗം ജസ്ന ജയരാജ്,കേരള പത്ര പ്രവർത്തക യൂനിയൻ ജില്ലാ പ്രസിഡൻ്റ് സി. സുനിൽകുമാർ, സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ്, കെ.എൻ. ഇഫ് ജില്ലാ പ്രസിഡൻ്റ് കെ. സജീവൻ, സെക്രട്ടറി പി.സുരേശൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341566/kannur)