---
title: "‘പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്, ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും വിഡി സതീശൻ ജാഥ മാറ്റിവയ്ക്കാൻ തയ്യാറായില്ല’; എംവി ​ഗോവിന്ദൻ"
english_title: "Mvgovindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341593/mvgovindan"
published_at: "2026-02-12T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698d9e5fc954e_1000180178.jpg"
keywords: []
---

# ‘പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്, ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും വിഡി സതീശൻ ജാഥ മാറ്റിവയ്ക്കാൻ തയ്യാറായില്ല’; എംവി ​ഗോവിന്ദൻ

> **Lead Summary:** **കൊച്ചി: **കേരളത്തിൽ കോൺ​ഗ്രസ് സമ്മതിക്കാത്തതിനാൽ ഐഎൻടിയുസി ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**കൊച്ചി: **കേരളത്തിൽ കോൺ​ഗ്രസ് സമ്മതിക്കാത്തതിനാൽ ഐഎൻടിയുസി ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുന്നെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിഡി സതീശന്റെ ജാഥ മാറ്റണമെന്ന് ഐഎൻടിയുസി ആവശ്യപ്പെട്ടിട്ടും സതീശൻ അത് മുഖവിലയ്ക്കെടുത്തില്ല. ഇതിനെതിരെ തൊഴിലാളി വർഗം ഒറ്റക്കെട്ടായി നിൽക്കണം. നരേന്ദ്ര മോദി സർക്കാരിനെ തിരുത്തിക്കാൻ ഫലപ്രദമായി ഇടപ്പെടണമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.തൊഴിലാളി വിരുദ്ധ നടപടികൾ മോദി സർക്കാർ ഓരോ ദിവസം ശക്തിപ്പെടുത്തുന്നു. പണിമുടക്ക് ലോക ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഈ പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൽ ഐഎൻടിയുസി തൊഴിലാളി പ്രസ്ഥാനത്തെ ചിന്നഭിന്നമാക്കുന്നു. പണിമുടക്കിനെ അനുകൂലിക്കാൻ നേതൃത്വം സമ്മതിക്കുന്നില്ലെന്ന് ഐഎൻടിയുസിക്കാർ തന്നെ പറയുന്നു.ഇത് തെറ്റായ നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341593/mvgovindan)