---
title: " ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം"
english_title: "delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341650/delhi"
published_at: "2026-02-13T07:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698e82a28e7f4_download_-_2026-02-13T071617.780.jpeg"
keywords: []
---

#  ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം

> **Lead Summary:** ന്യൂഡല്‍ഹി : ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. നമീബിയക്കെതിരെ 93 റൺസിനാണ്ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുയർത്തിയ 210 റൺസ് ലക്ഷ്യം പിന്തുടർന്ന നമീബിയ 116 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്നും അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.

## Article Content

ന്യൂഡല്‍ഹി : ടി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം. നമീബിയക്കെതിരെ 93 റൺസിനാണ്ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുയർത്തിയ 210 റൺസ് ലക്ഷ്യം പിന്തുടർന്ന നമീബിയ 116 റൺസിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്നും അക്‌സർ പട്ടേൽ, ഹർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജു സാംസൺ നൽകിയത്. 8 പന്തിൽ 3 സിക്‌സും 1 ഫോറും അടക്കം 22 നേടിയ താരത്തെ ബെൻ ഷികോങ്കോ ലോറൻ സ്റ്റീൻകാമ്പിന്റെ കയ്യിലെത്തിച്ചു. ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ ഗിയർ മാറ്റിയ ഇഷാൻ തിലക് വർമയെ കൂട്ടുപിടിച്ച് സ്‌കോർ ബോർഡ് ചലിപ്പിച്ചു. എട്ടാം ഓവറിലെ ആദ്യ പന്തിൽ ഇഷാൻ മടങ്ങുമ്പോൾ ഇരുവരും 79 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341650/delhi)