---
title: "കണ്ണൂരിൽ കസേരയിലിരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കേസ്:  പ്രതി പിടിയിൽ"
english_title: "kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341749/kannur"
published_at: "2026-02-13T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/698ed79ed7571_WhatsApp_Image_2026-02-13_at_1.12.58_PM.jpeg"
keywords: []
---

# കണ്ണൂരിൽ കസേരയിലിരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കേസ്:  പ്രതി പിടിയിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ കസേരയിലിരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. പള്ളിയാംമൂല ലക്ഷം വീട് കോളനിയിലെ സജീവനെ യാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. പള്ളിയാംമൂലയിലെ വി ശാന്ത യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ കസേരയിലിരിക്കുകയായിരുന്ന മാതാവിനെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞ കേസിൽ പ്രതി പിടിയിൽ. പള്ളിയാംമൂല ലക്ഷം വീട് കോളനിയിലെ സജീവനെ യാണ് ടൗൺ ഇൻസ്പെക്ടർ പി എ ബിനുമോഹനും സംഘവും അറസ്റ്റ് ചെയ്തത്. പള്ളിയാംമൂലയിലെ വി ശാന്ത യെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

മകൻ സജീവനാണ് അമ്മയെ ക്രൂരമായി മർദ്ദിച്ചത്. പള്ളിയാംമൂലയിലെ വീട്ടിൽ ബുധനാഴ്ച്ച രാത്രി 11 മണിയോടെയാണ് ക്രൂരമായ സംഭവം നടന്നത്. വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന വയോധികയെ മദ്യപിച്ചെത്തിയ മകൻ കസേരയിൽ നിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ കസേരയോടെ മുറ്റത്തേക്ക് വലിച്ചെറിയുന്നതിനിടെമുറ്റത്ത് തലയടിച്ചാണ് ഗുരുതര പരിക്കേറ്റത്. ആശുപത്രിയ സ്ഥിരം മദ്യപാനിയായ മകൻ വീട്ടിൽ ചിലവിന് കൊടുക്കാത്തതിനെ കുറിച്ച് പറഞ്ഞതാണ് അമ്മയെ ക്രൂരമായി മർദ്ദിക്കുന്നതിന് കാരണമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341749/kannur)