---
title: "ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി. "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/341968/kannur"
published_at: "2026-02-14T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990353c10719_Screenshot_2026-02-14_140935.jpg"
keywords: []
---

# ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി. 

> **Lead Summary:** കണ്ണൂർ : ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി. കുംഭ പിറവി മുതൽ ദേശക്കാർ വ്രതം തുടങ്ങും. കുംഭം ഏഴുവരെ മത്സ്യ മാംസാദികളും മദ്യവും ഇവിടെ വിൽക്കുകയോ വാങ്ങുകയോ പതിവില്ല. അപരിചിതരെപ്പോലും അവിലും പൊരിയും പഴവും നൽകി സ്വീകരിക്കും. ഉത്സവ നാളിലെ ഉപയോഗങ്ങൾ ക്കായി ദേശത്തെ എല്ലാ വീടുകളിലും പഴക്കുലകളും മലരും അവിലും ശേഖ രിച്ചുവയ്ക്കും.

## Article Content

കണ്ണൂർ : ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി. കുംഭ പിറവി മുതൽ ദേശക്കാർ വ്രതം തുടങ്ങും. കുംഭം ഏഴുവരെ മത്സ്യ മാംസാദികളും മദ്യവും ഇവിടെ വിൽക്കുകയോ വാങ്ങുകയോ പതിവില്ല. അപരിചിതരെപ്പോലും അവിലും പൊരിയും പഴവും നൽകി സ്വീകരിക്കും. ഉത്സവ നാളിലെ ഉപയോഗങ്ങൾ ക്കായി ദേശത്തെ എല്ലാ വീടുകളിലും പഴക്കുലകളും മലരും അവിലും ശേഖ രിച്ചുവയ്ക്കും.

ഒരു ഉത്സവത്തിന്റെ ഭാഗമായി ഒരു പഞ്ചായത്താകെ ശുചീകരണ പ്രവൃത്തി നട ത്തുന്നത് ഇവിടെ മാത്രമാണ്.

അതിരാളവും മക്കളും (സീതയും ലവകുശൻമാരും), ഇളങ്കരു വൻ, പൂതാടി, നാഗകണ്ഠൻ, നാഗഭഗവതി, മലക്കാരി, പൊൻമകൻ, പുതു ചേകോൻ, വേട്ടക്കൊരുമകൻ, ബപ്പൂരൻ തുടങ്ങിയ തെയ്യങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് ഒരു മണിക്ക് ക്ഷേത്ര മുറ്റത്ത് ബാലിസു ഗ്രീവ യുദ്ധം വൈകിട്ട് മെയ്യാലുകൂടൽ തുടർന്ന് സൂര്യാസ്തമയത്തോട പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ (ശ്രീരാമൻ) പൊൻമുടിയണിയും സഹ ചാരികളായ അങ്കക്കാരൻ (ലക്ഷ്മ ണൻ), ബപ്പൂരൻ (ഹനുമാൻ) എന്നിവരും തിരുമുടി അണിയും. രാത്രി താഴെ ക്കാവിലേക്ക് എഴുന്നള്ളത്ത്. താഴെ ക്കാവിൽ രാമായണത്തിലെ വിവിധ സന്ദർഭങ്ങളെ ആസ്പദമാക്കിയുള്ള തെയ്യാട്ടങ്ങൾ നടക്കും.19വരെ തെയ്യാട്ടങ്ങൾ തുടരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/341968/kannur)