---
title: "ഹെൽത്തി കേരള ക്യാമ്പയിൻ നാളെ തൊണ്ടിയിൽ"
english_title: "Health campaign in  Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342056/health-campaign-in-thondiyil"
published_at: "2026-02-14T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6990a9d49ff73_WhatsApp_Image_2026-02-14_at_22.05.15.jpeg"
keywords: []
---

# ഹെൽത്തി കേരള ക്യാമ്പയിൻ നാളെ തൊണ്ടിയിൽ

> **Lead Summary:** പേരാവൂർ: സംസ്ഥാന ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, യങ്ങ് മൈൻഡ്‌സ് ഇന്റർനാഷണൽ, പേരാവൂർ ഹെല്ത്ത് സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്തി കേരള ക്യാമ്പയിൻ ഞായറാഴ്ച തൊണ്ടിയിൽ നടക്കും. പാരിഷ് ഹാളിൽ രാവിലെ ഒൻപത് മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

## Article Content

പേരാവൂർ: സംസ്ഥാന ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, യങ്ങ് മൈൻഡ്‌സ് ഇന്റർനാഷണൽ, പേരാവൂർ ഹെല്ത്ത് സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്തി കേരള ക്യാമ്പയിൻ ഞായറാഴ്ച തൊണ്ടിയിൽ നടക്കും. പാരിഷ് ഹാളിൽ രാവിലെ ഒൻപത് മുതൽ ഒരു മണി വരെയാണ് ക്യാമ്പ്. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ആരോഗ്യ ബോധവത്കരണക്ലാസ്, സൗജന്യ ലാബ് പരിശോധന, യോഗ പരിശീലനം, ഹെല്ത്ത് കാർഡ് വിതരണം, പ്രമേഹ രോഗികൾക്കുള്ള ഭക്ഷണ ക്രമീകരണ ചാർട്ട് വിതരണം എന്നിവയുണ്ടാവും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് വൃക്കരോഗ നിർണയ ലാബ് പരിശോധന സൗജന്യമാണ്. ഫോൺ: 9447689239. പത്രസമ്മേളനത്തിൽ ഡോ.ടി.ജി.മനോജ് കുമാർ, ഡോ.ഇ.ആർ.ബിജു, ഡോ.അനൂപ് മംഗളോദയം, ടി.വി.ജോർജ്, ഒ.മാത്യു എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342056/health-campaign-in-thondiyil)