---
title: "രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗകേസ് :  ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കും "
english_title: "rahulmankoottam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342204/rahulmankoottam"
published_at: "2026-02-16T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992a41094792_download_-_2025-08-31T090247.395.jpeg"
keywords: []
---

# രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗകേസ് :  ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കും 

> **Lead Summary:** പാലക്കാട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു.ലൈംഗികാരോപണ കേസില്‍ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് യുവതി അപ്പീല്‍ നല്‍കുന്നത്. ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ അഭിഭാഷകരുമായി ചർച്ച നടത്തിയ യുവതി, അപ്പീല്‍ ഹർജി സമർപ്പിക്കാനുള്ള നിയമനടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിനായി യുവതി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നുമുള്ള പ്രാഥമിക വിലയിരുത്തലിലാണ് ഹൈക്കോടതി രാഹുലിന് ജാമ്യം നല്‍കിയത്. എന്നാല്‍ ഈ നിരീക്ഷണങ്ങളെ എതിർക്കാനാണ് പരാതിക്കാരിയുടെ തീരുമാനം.ഇക്കാര്യങ്ങളില്‍ വിചാരണക്കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നെങ്കിലും, സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാനാണ് യുവതി ലക്ഷ്യമിടുന്നത്.

## Article Content

പാലക്കാട്: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ ആദ്യ പരാതിക്കാരി സുപ്രീംകോടതിയെ സമീപിക്കുന്നു.ലൈംഗികാരോപണ കേസില്‍ രാഹുലിന് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് യുവതി അപ്പീല്‍ നല്‍കുന്നത്. ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ അഭിഭാഷകരുമായി ചർച്ച നടത്തിയ യുവതി, അപ്പീല്‍ ഹർജി സമർപ്പിക്കാനുള്ള നിയമനടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിനായി യുവതി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നുമുള്ള പ്രാഥമിക വിലയിരുത്തലിലാണ് ഹൈക്കോടതി രാഹുലിന് ജാമ്യം നല്‍കിയത്. എന്നാല്‍ ഈ നിരീക്ഷണങ്ങളെ എതിർക്കാനാണ് പരാതിക്കാരിയുടെ തീരുമാനം.ഇക്കാര്യങ്ങളില്‍ വിചാരണക്കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നെങ്കിലും, സുപ്രീംകോടതിയില്‍ നിന്ന് അനുകൂല വിധി ലഭിക്കാനാണ് യുവതി ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342204/rahulmankoottam)