---
title: "താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം! നാലംഗ സംഘം പിടിയിൽ"
english_title: "Thamarassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342211/thamarassery"
published_at: "2026-02-16T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992ac8132826_Screenshot_2026-02-16_110314.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘത്തിന് നേരെ ആക്രമണം! നാലംഗ സംഘം പിടിയിൽ

> **Lead Summary:** കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ആക്രമണം നടത്തിയ നാലംഗ സംഘത്തെ പോലീസ് പിടികൂടി. ചേളന്നൂർ സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 42 അംഗ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ചുരം മൂന്നാം വളവിൽ വെച്ച് അക്രമമുണ്ടായത്. സംഭവത്തിൽ അജ്മൽ, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്ദുറസാഖ് എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതെ ബസ് തടഞ്ഞുനിർത്തുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കൾക്കെതിരെ കർശന നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്.

## Article Content

കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി ആക്രമണം നടത്തിയ നാലംഗ സംഘത്തെ പോലീസ് പിടികൂടി. ചേളന്നൂർ സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 42 അംഗ സംഘത്തിന് നേരെയാണ് ഇന്നലെ രാത്രി ചുരം മൂന്നാം വളവിൽ വെച്ച് അക്രമമുണ്ടായത്. സംഭവത്തിൽ അജ്മൽ, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്ദുറസാഖ് എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. യാതൊരു പ്രകോപനവുമില്ലാതെ ബസ് തടഞ്ഞുനിർത്തുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാക്കൾക്കെതിരെ കർശന നിയമനടപടികളാണ് സ്വീകരിച്ചുവരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342211/thamarassery)