---
title: "കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ പ്രഭാഷക പരിചായികാഡയറക്ടറിയുടെ പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും  നടന്നു "
english_title: "Kerala adhyanmika prabhashaka samiti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34242/kerala-adhyanmika-prabhashaka-samiti"
published_at: "2022-03-27T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62405e28b8ac0_InShot_20220327_182223175.jpg"
keywords: []
---

# കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ പ്രഭാഷക പരിചായികാഡയറക്ടറിയുടെ പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും  നടന്നു 

> **Lead Summary:** കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ പ്രഭാഷകപരിചായികാ എന്ന ഡയറക്ടറിയുടെ പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും മാർച്ച് 27 ഞായറാഴ്ച രാവിലെ പത്തിന് കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വരക്ഷേത്രത്തിൽ വച്ച് നടന്നു.സത്സംഗത്തി.ചീമേനി അവധൂതാശ്രമം ആചാര്യൻ സംപൂജ്യ സാധു വിനോദ്ജി പ്രകാശനം നിർവ്വഹിച്ചു.ശ്രീ സുന്ദരേശ്വരക്ഷേത്രം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ ആദ്യപ്രതി ഏറ്റു വാങ്ങി.കെ.പി.പവിത്രൻ,

## Article Content

കേരള ആദ്ധ്യാത്മിക പ്രഭാഷക സമിതിയുടെ പ്രഭാഷകപരിചായികാ എന്ന ഡയറക്ടറിയുടെ പ്രകാശനവും ആദ്ധ്യാത്മിക സത്സംഗവും മാർച്ച് 27 ഞായറാഴ്ച രാവിലെ പത്തിന് കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വരക്ഷേത്രത്തിൽ വച്ച് നടന്നു.സത്സംഗത്തി.ചീമേനി അവധൂതാശ്രമം ആചാര്യൻ സംപൂജ്യ സാധു വിനോദ്ജി പ്രകാശനം നിർവ്വഹിച്ചു.ശ്രീ സുന്ദരേശ്വരക്ഷേത്രം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ ആദ്യപ്രതി ഏറ്റു വാങ്ങി.കെ.പി.പവിത്രൻ,

> ഭാഗ്യശീലൻ ചാലാട്,കെ.കെ.ചുള്യാട്മാസ്റ്റർ എന്നിവർ ആശംസാപ്രസംഗം നിർവ്വഹിക്കും.തുടർന്ന് നടന്ന സത്സംഗത്തിൽ "പ്രഭാഷണത്തിന്റെ_ ശാസ്ത്രം; പ്രഭാഷകന്റെയും " എന്ന വിഷയത്തിൽ ഡോ.കൊമ്പങ്കുളം വിഷ്ണു നമ്പൂതിരി(വ്യാകരണവിഭാഗം,കാലടി സർവകലാശാല) മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ആദ്ധ്യാത്മികപ്രഭാഷണം സുന്ദരമായ കവിതപോലെ ഈശ്വരീയമായ പ്രവാഹമാണെന്നും പ്രഭാഷകൻ അതിനൊരു നിമിത്തമായി നിലകൊ ള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് കാനപ്രം ഈശ്വരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്.മോഹനൻ കൊട്ടിയൂർ സ്വാഗതവുംജോ. സെക്രട്ടറി പ്രകാശൻ മേലൂർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായഡോ.ടി.കെ.ജയരാജ് , മുരളീധരൻ പട്ടാനൂർ, അഡ്വ വി.എം കൃഷ്ണകുമാർ, മുകേഷ് കളമ്പുകാട്ട്,വിജയൻ എടക്കാട് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34242/kerala-adhyanmika-prabhashaka-samiti)