---
title: "സോജന്‍ കേളകം രചിച്ച 'കെമി' എന്ന കവിതാസമാഹാര൦ പ്രകാശനം ചെയ്തു"
english_title: "Kemi kavitha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/34243/kemi-kavitha"
published_at: "2022-03-27T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62405ee30d34c_InShot_20220327_182544472.jpg"
keywords: []
---

# സോജന്‍ കേളകം രചിച്ച 'കെമി' എന്ന കവിതാസമാഹാര൦ പ്രകാശനം ചെയ്തു

> **Lead Summary:** കേളകം: സോജന്‍ കേളകം രചിച്ച 'കെമി' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം കേളകം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

## Article Content

കേളകം: സോജന്‍ കേളകം രചിച്ച 'കെമി' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം കേളകം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്നു.

എഴുത്തുകാരന്‍മാരായ ഷിബു മുത്താട്ട്, ജീജേഷ് കൊറ്റാളി എന്നിവര്‍ പ്രകാശനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് പുസ്തകം ഏറ്റുവാങ്ങി.

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മൈഥിലി രമണന്‍ അധ്യക്ഷത വഹിച്ചു. കഥാകൃത്ത് പി.ശെല്‍വരാജ് പുസ്തകം പരിചയപ്പെടുത്തി.

ഗ്രാമപഞ്ചായത്ത് അംഗം ജോണി പാമ്പാടിയില്‍, കേളകം സെന്റ് തോമസ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ മാത്യു മനക്കല്‍, കെ.പി ഷാജി, സോജന്‍ കേളകം,പി.പി വ്യാസ് ഷാ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/34243/kemi-kavitha)