---
title: "കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപ്പിടുത്തം : ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. "
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/342571/kozhikod"
published_at: "2026-02-18T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# കോഴിക്കോട് ജയലക്ഷ്മി സിൽക്സിലെ തീപ്പിടുത്തം : ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. 

> **Lead Summary:** കോഴിക്കോട്: തീപിടിത്തമുണ്ടായ കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി പത്ത് മണിയോടെയാണ് തീ അണക്കാനായത്. അപകട കാരണം ഷോർട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

## Article Content

കോഴിക്കോട്: തീപിടിത്തമുണ്ടായ കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി പത്ത് മണിയോടെയാണ് തീ അണക്കാനായത്. അപകട കാരണം ഷോർട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

ജയലക്ഷ്മി സിൽക്സിൻ്റെ രണ്ടും മൂന്നും നിലകളിലാണ് തീ പിടുത്തം ഉണ്ടായത്.ഇന്നലെ വൈകീട്ട് ആറ് മണിയോടെ പുക ഉയരുന്നത് കണ്ടതോടെ, വസ്ത്രം വാങ്ങാൻ വന്നവരും, ജീവനക്കാരും പുറത്തേക്ക് ഓടുകയായിരുന്നു. പിന്നാലെ ഫയർഫോഴ്സിൻ്റെ അഞ്ച് യൂണിറ്റ് എത്തി തീ അണക്കാൻ ആരംഭിച്ചു. തീ പടർന്നതോടെ കരിപ്പൂരിൽ നിന്നും അത്യാധുനിക ഫയർ എഞ്ചിനും എത്തിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/342571/kozhikod)